K Sudhakaran | മേയര്‍ പറയുന്നത് ബാലിശമായ ന്യായീകരണമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) തിരുവനന്തപുരം കോര്‍പറേഷന്‍ നിയമന കത്ത് വിവാദത്തില്‍ മേയര്‍ ബാലിശമായ ന്യായികരണങ്ങള്‍ പറയുന്നതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി പറഞ്ഞു. തലശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മേയറുടെ വിശദീകരണത്തിന് വില നല്‍കുന്നില്ല. തിരുവനന്തപുരം മേയര്‍ക്ക് തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല.കത്തയച്ച സംഭവത്തില്‍ തെളിവുകളെല്ലാം പുറത്തു വന്നു. ഗുരുതരമായ തെറ്റാണ് ആര്യ ചെയ്തത്. ഇവര്‍ മാത്രമല്ല തെറ്റ് ചെയ്തത്, സര്‍കാരിന്റെ പൊതു രീതിയാണിത്. ബന്ധുക്കളെയും പാര്‍ടിക്കാരെയും കുത്തി നിറയ്ക്കുന്നു. മേയര്‍പൊതു സമൂഹത്തോട് മാപ്പ് പറയണം, അല്ലെങ്കില്‍ രാജിവെക്കണമെന്നും സുധാകരന്‍ പറഞ്ഞു.

K Sudhakaran | മേയര്‍ പറയുന്നത് ബാലിശമായ ന്യായീകരണമെന്ന് കെ സുധാകരന്‍

Keywords:  Kannur, News, Kerala, Politics, K.Sudhakaran, K Sudhakaran about Mayor Arya Rajendran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia