Sudhakaran | സി പി എം നേതാക്കള്‍ക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം ഗൗരവതരമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) മുന്‍ സ്പീകറും മന്ത്രിമാരുമായ മൂന്ന് സി പി എം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉയര്‍ത്തിയ ആരോപണങ്ങള്‍ അതീവ ഗൗരവതരമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കള്‍ സ്വപ്നയെ ദുരുദ്ദേശപരമായി സമീപിക്കുകയും സന്ദേശമയക്കുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Sudhakaran | സി പി എം നേതാക്കള്‍ക്കെതിരെയുള്ള സ്വപ്നയുടെ ആരോപണം ഗൗരവതരമെന്ന് കെ സുധാകരന്‍

കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ സെമി കോണ്‍സന്‍ട്രേഷന്‍
ക്യാംപുകളായി മാറിയിരിക്കുകയാണ്, പരാതി പറയാന്‍ പോയാലും ക്രൂരമായ മര്‍ദനമാണ് ലഭിക്കുന്നത്. തലയ്ക്കടി, തുടയ്ക്കടി, കാലിനടി എന്ന മട്ടിലാണ് പൊലീസ് സ്റ്റേഷനിലെ അക്രമം. ഏതെങ്കിലും ഒരു പരാതിയില്‍ മാതൃകാപരമായ ശിക്ഷ നല്‍കിയിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു പാഠമാവുമാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran against CPM Leaders, Kannur, News, Politics, K Sudhakaran, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia