ഹൗസ് സര്‍ജന്മാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

 


തിരുവനന്തപുരം: (www.kvartha.com 15.08.2021) കോവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് ജനങ്ങള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ഹൗസ് സര്‍ജന്മാരോട് കാട്ടുന്ന വിവേചനം അവസാനിപ്പിക്കാന്‍ സര്‍കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഹൗസ് സര്‍ജന്മാരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കെ സുധാകരന്‍

സര്‍കാര്‍ മെഡികെല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ക്ക് പ്രതിമാസം 25,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുമ്പോള്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്മാര്‍ക്ക് പതിനായിരം രൂപ പോലും കിട്ടുന്നില്ല. സ്വാശ്രയ മെഡികെല്‍ കോളജ് ഉടമകള്‍ തോന്നുംപടി പല കോളജുകളിലും പല തുകയാണ് നല്‍കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ഹൗസ് സര്‍ജന്മാര്‍ സമീപകാലത്തു നടത്തിയ സമരത്തെ തുടര്‍ന്ന് സ്‌റ്റൈപന്‍ഡ് തുക ഏകീകരിച്ചെങ്കിലും നടപ്പാക്കുന്നില്ല എന്നാണ് അവരുടെ ആക്ഷേപം. തങ്ങള്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ഹൗസ് സര്‍ജന്മാര്‍ സമരരംഗത്തേക്കിറങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Keywords:  K Sudhakaran calls for end to discrimination against house surgeons, Thiruvananthapuram, News, Allegation, K.Sudhakaran, Kerala, Strike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia