Criticized | എം പി തുകയുടെ പേരില്‍ സിപിഎം പടച്ചുവിട്ടത് കളളമെന്ന് കെ സുധാകരന്
Apr 16, 2024, 21:53 IST
കണ്ണൂര്‍: (KVARTHA) യുഡിഎഫ് ജനപ്രതിനിധികളുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്കുന്നതില് ഇടത് ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തിയെന്ന് കെ സുധാകരന് എംപി. ചെലവഴിക്കാത്ത എംപി തുക ലാപ് സായി എന്ന രീതിയില്‍ പാര്‍ലമെന്റിലെ വോടര്‍മാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ വേണ്ടി എല്‍ഡിഎഫ് വിതരണം ചെയ്ത ലഘുലേഖയില്‍ നിന്ന് അവര്‍ പിറക്കോട്ട് പോയതില്‍ സന്തോഷമുണ്ടന്നും കെ സുധാകരന് കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
ചിലവഴിക്കാത്ത എംപി തുക ഒരിക്കലും ലാപ് സാവില്ല എന്ന സാമാന്യ അറിവ് പോലും ഇല്ലാതെയാണ് സിപിഎം കള്ളം പടച്ച് വിട്ടത്. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് പ്രസ്തുത പ്രസ്താവന സിപിഎം വിഴുങ്ങിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊണ്ടുവന്നത് 188.01 കോടി വികസന പ്രവര്‍ത്തനങ്ങളാണ്. അതിനെ മറച്ചുപിടിച്ചുള്ള വ്യാജ പ്രചാരണങ്ങളാണ് എല്‍ഡിഎഫും ബിജെപി കാംപും ഇപ്പോള്‍ നടത്തി വരുന്നത്.
2019- 24 കാലയളവില്‍ അനുവദിച്ച തുക വെറും 17 കോടി രൂപയാണ്. ഇതിന് പുറമെ മുന്‍ എംപി പി കെ ശ്രീമതി ടീചര്‍ ചെലവഴിക്കാതെ കിടന്നിരുന്ന 1. 44 കോടി രൂപയും കൂടി ചേര്‍ത്തുള്ള തുകയും ചേര്‍ത്ത് 21.94 കോടിയുടെ പ്രൊപോസല്‍ ആണ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 17.13 കോടി രൂപയ്ക്കുള്ള പ്രവൃത്തികള്‍ക്ക് കലക്ടര്‍ ഇതിനകം ഭരണാനുമതി നല്കി. അതില്‍ പത്തു കോടിക്ക് മുകളിലുള്ള പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയായി. ഇതിന്റെ ബിലുകള്‍(Bill) പ്രോസസിലുമാണ്.
ഇപ്പോള്‍ തന്നെ പ്രവൃത്തി പൂര്‍ത്തികരിച്ച ഒരു കോടിക്കുള്ള ബിലുകള്‍ അംഗീകാരത്തിനായി ജില്ലാ പ്ലാനിംഗ് ഓഫിസിലും ഫിനാന്‍സ് ഓഫിസിലുമുണ്ട്. കാലാവധി തിരുന്നതിനു മുന്‍പ് തന്നെ തനിക്ക് അനുവദിച്ച 17 കോടിക്കുള്ള പ്രവൃത്തികള്‍ക്ക് ഭരണനുമതി ലഭിച്ചു. അനുവദിക്കപ്പെട്ട എംപി തുകയ്ക്ക് തക്കതായ പദ്ധതികളുടെ പ്രെപോസല്‍ യഥാസമയം നല്‍കുകയും ചെയ്തു.
ശേഷിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കേണ്ടത് സംസ്ഥാന സര്‍കാറിന്റെ ഉദ്യോഗസ്ഥരായ ഇംപ്ലിമെന്റ് ഓഫിസര്‍മാരാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഇതില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. നിരവധി തവണ എംപി യുടെ നിര്‍ദേശപ്രകാരം കലക്ട്രേറ്റില്‍ റിവ്യു മീറ്റിങ്ങ് നടത്തിയതിന് ശേഷമാണ് പല പദ്ധതികളുടെ ഭരണാനുമതി തന്നെ ലഭ്യമായത്.

ഇടതുപക്ഷ യൂനിയനില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ എംപി തുക വിനിയോഗത്തില്‍ കാണിക്കുന്ന അലംഭാവത്തിനെ കുറിച്ച് നേരിട്ടും, കത്ത് മുഖേനയും നിരവധി തവണ പരാതികള്‍ സുചിപ്പിച്ചതിന് ശേഷമാണ് അനുവദിക്കപ്പെട്ട തുകയ്ക്ക് മുഴുവനായും ഭരണാനുമതി ലഭ്യമായിട്ടുള്ളതെന്നും സുധാകരന് പറഞ്ഞു.
അനുവദിച്ച തുകയ്ക്ക് മൊത്തമായി പ്രൊപോസല്‍ സമര്‍പ്പിച്ചിട്ടും തുക വിനിയോഗത്തില്‍ അപാകത ഉണ്ടെങ്കില്‍ അതിന്റെ കുറ്റം അടിച്ചേല്‍പ്പിക്കേണ്ടത് എംപിയില്‍ അല്ല, മറിച്ച് സംസ്ഥാന സര്‍കാരിന്റെ ഉദ്യോഗസ്ഥരിലാണ്. എംപി യുടെ ശ്രമഫലമായി പാര്‍ലമെന്റില്‍ കൊണ്ടുവന്ന 188.01 കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുന്നതിന് സിപിഎം എന്തിനാണ് ഇത്ര വിറളി പിടിക്കുന്നത്.
സംസ്ഥാന സര്‍കാരിനെതിരെയുള്ള ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുവാന്‍ വേണ്ടിയാണ് കേരളത്തിലെ 19 മണ്ഡലങ്ങളിലെ എംപി തുകയെ കുറിച്ച് സിപിഎം അജന്‍ഡ സെറ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ വീഴാതിരിക്കാനുള്ള സാമാന്യബോധം പ്രബുദ്ധരായ വോടര്മാര്ക്കുണ്ടെന്നും കെ സുധാകരന് പ്രതികരിച്ചു.

Keywords: K Sudhakaran Criticized CPM, Kannur, News, K Sudhakaran, Criticized, CPM, Fund, Politics, Development, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.