കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കെതിരെയുള്ള ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാനെന്ന് കെ സുധാകരന്‍ എംപി

 


കണ്ണൂര്‍: (www.kvartha.com 15.12.2021) ആലുവയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ നിയമവിദ്യാര്‍ഥിനി മോഫിയ പര്‍വീനിന്റെ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍കാരിന്റെ പൊലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കെതിരെയുള്ള ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാനെന്ന് കെ സുധാകരന്‍ എംപി

ആലുവയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീകരവാദ ബന്ധത്തെ കുറിച്ചുള്ള പൊലീസ് റിപോര്‍ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര രഹസ്യാനേഷണ ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്നാണ് കേരളത്തിലെ ഒരു പ്രമുഖ മാധ്യമം റിപോര്‍ട് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പൊലീസിന്റെ നടപടി സംശയാസ്പദമാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പൊലീസിന്റെ നടപടി വിവാദമായപ്പോള്‍ രണ്ടു ഉദ്യോഗസ്ഥര്‍കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ സിപിഎം, ബിജെപി അന്തര്‍ധാരയുണ്ടെന്ന് സുധാകരന്‍ ആരോപിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനും ബിജെപിയെ വളര്‍ത്തുന്നതിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് പിണറായി സര്‍കാര്‍ എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്ന ഇത്തരം സംഘപരിവാര്‍ അജന്‍ഡകള്‍ മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍കെതിരെ കേസെടുക്കുകയും അത് പിന്‍വലിക്കാന്‍ തയാറാകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്ലിം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കാന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

Keywords:  K Sudhakaran Criticized Pinarayi Vijayan, Kannur, News, Politics, CPM, Criticism, K.Sudhakaran, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia