കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ട, ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം, ഹൈകമാന്‍ഡിന്റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളുമെന്നും കെ സുധാകരന്‍ എംപി

 


തിരുവനന്തപുരം: (www.kvartha.com 05.05.2021) കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരന്‍ എംപി. ഇക്കാര്യത്തില്‍ ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം. ഹൈകമാന്‍ഡിന്റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളുമെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്നു ദിവസത്തിനു ശേഷമാണ് സുധാകരന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് പല പ്രമുഖ നേതാക്കളും ഉന്നയിച്ചിരുന്നു. 
കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ട, ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം, ഹൈകമാന്‍ഡിന്റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളുമെന്നും കെ സുധാകരന്‍ എംപി

എന്നാല്‍ രാജിക്ക് താന്‍ തയാറാണെന്നും സ്വയം ഒഴിഞ്ഞുപോകില്ലെന്നും ഹൈകമാന്‍ഡ് പറഞ്ഞാല്‍ താന്‍ അത് കേള്‍ക്കുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചിരുന്നു.

Keywords:  K Sudhakaran on leadership change in Congress, Thiruvananthapuram, News, Politics, Congress, Assembly-Election-2021, K.Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia