K Sudhakaran | ശൈലജ ടീച്ചർക്കെതിരെ ആര് അധിക്ഷേപം നടത്തിയാലും തെറ്റെന്ന് കെ സുധാകരൻ
Apr 19, 2024, 16:51 IST
കണ്ണൂർ: (KVARTHA)വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശൈലജ ടീച്ചർക്കെതിരെയുള്ള സോഷ്യൽ മീഡിയ വിവാദങ്ങളിൽ പ്രതികരിച്ചു കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ആര് വ്യക്തിയധിഷ്ഠിതമായ അധിക്ഷേപം നടത്തിയാലും അതു തെറ്റാണെന്ന് കെ സുധാകരൻ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈകാര്യത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ തനിക്കറിയില്ല. സ്ഥാനാർത്ഥിയെ വ്യക്തിഗതമായി അധിക്ഷേപം നടത്തുന്നത് കോൺഗ്രസിൻ്റെ ശൈലിയല്ലെന്നും സുധാകരൻ പറഞ്ഞു.
< !- START disable copy paste -->
പുതിയ പരിഷ്കാരം ദുരുപയോഗംകൊണ്ടാണ് സി.പി.എം വ്യാപകമായി കള്ളവോട്ടുചെയ്യുന്നത്. സി.പിഎമ്മിന് അക്കാര്യത്തിൽ പണിയറിയാം. പ്രായമുള്ളവരുടെ വോട്ടുകൾ എങ്ങനെ നേടാമെന്ന് അവർക്കറിയാം. യു.ഡി.എഫ് മേധാവിത്വം പുലർത്തുന്നുവെന്ന സർവേകൾ പുറത്തുവന്നതോടെയാണ് അവർ കള്ളവോട്ടു ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ സസ് പെൻഡ് ചെയ്തത് ആശാവഹമാണ്. എൽഡിഎഫ് ഭരണത്തിൽ ഇങ്ങനെയെങ്കിലും ചെയ്തുവല്ലോയെന്ന കാര്യത്തിൽ അശ്വസിക്കും.
കള്ള വോട്ട് ഏതു കാലത്ത് അവർ ആരംഭിച്ചതാണ്. കിട്ടിയ ആനുകൂല്യങ്ങൾ മുതലെടുക്കുകയാണ്. സി.പി.എമ്മിനെ കള്ളവോട്ടു ചെയ്തേ ശീലമുള്ളൂ. അവർക്കിതല്ലാതെ മറ്റൊന്നും അറിയില്ല. ഉദ്യോഗസ്ഥർ വീട്ടിലെത്തി വോട്ടുചെയ്യുന്ന കാര്യം മറ്റു പാർട്ടിക്കാരെ അറിയിച്ചിട്ടില്ല. ഈ കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞു.

Keywords: News, Malayalam News, Kannur, K Sudhakaran, Shailaja teacher, K Sudhakaran, Lok Sabha Election, Politics, K Sudhakaran reacts on social media controversies against Shailaja teacher
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.