K Sudhakaran | 'വീട്ടില്‍ കൂടോത്രം വെച്ചത് കണ്ടെത്തിയ സംഭവം'; തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് തുറന്നടിച്ച് കെ സുധാകരന്‍
 

 
K Sudhakaran reacts to the controversial incident, Kannur, News, K Sudhakaran, Media, Controversial incident, Politics, Social Media, Kerala News
K Sudhakaran reacts to the controversial incident, Kannur, News, K Sudhakaran, Media, Controversial incident, Politics, Social Media, Kerala News


'ജീവന്‍ പോകാത്തത് ഭാഗ്യമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറയുന്നതും കേള്‍ക്കാം'
 

കണ്ണൂര്‍: (KVARTHA) കെ സുധാകരന്റെ വീട്ടില്‍ കൂടോത്ര സാധനങ്ങള്‍ കണ്ടെത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും കൂടോത്രം വെച്ചത് കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. കൂടോത്രം ഇപ്പോള്‍ കണ്ടെടുത്തത് അല്ലെന്നും കുറച്ചുകാലം മുന്‍പുള്ളതാണെന്നും കെ സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്നെ അപായപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

 

കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങളാണ് നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ് മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരവര്‍ഷം മുമ്പത്തെ ദൃശ്യങ്ങളാണിത്. ജീവന്‍ പോകാത്തത് ഭാഗ്യമെന്ന് കെ സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് കേള്‍ക്കാം. 

 

തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ പറയുന്നതും കേള്‍ക്കാം. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് പ്രതികരണവുമായി സുധാകരന്‍ രംഗത്ത് വന്നത്. നേരത്ത കാസര്‍കോട് എംപി രാജ് മോഹന്‍ ഉണ്ണിത്താന്‍ ദുര്‍മന്ത്രവാദ വിശ്വാസിയാണെന്ന് പാര്‍ടിയില്‍ നിന്നും പുറത്താക്കിയ ബാലകൃഷ്ണന്‍ പെരിയ ആരോപിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia