K Sudhakaran | സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീടു നിര്‍മിച്ചു നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ ഭൗതിക ശരീരം സംസ്‌കരിച്ചതിനു ശേഷം കണ്ണൂര്‍ പയ്യാമ്പലത്ത് നടന്ന സര്‍വകക്ഷി അനുയോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
            
K Sudhakaran | സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് വെച്ചു നല്‍കുമെന്ന് കെ സുധാകരന്‍

ഡിസിസി ഓഫീസ് നിര്‍മാണത്തിന് വേണ്ടി സ്വന്തം വീടു വിറ്റാണ് പാച്ചേനി പണം കണ്ടെത്തിയിരുന്നത്. പണം പാര്‍ടി തിരിച്ചു നല്‍കിയെങ്കിലും അതു കിട്ടുമെന്ന് കരുതിയല്ല പാച്ചേനി അങ്ങനെ ചെയ്തത്. സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന്റെ എല്ലാ ബാധ്യതകളും പാര്‍ടി ഏറ്റെടുക്കുമെന്ന് സുധാകരന്‍ പറഞ്ഞു. ഇണങ്ങിയും പിണങ്ങിയുമാണ് താനും പാച്ചേനിയും തമ്മിലുള്ള ബന്ധം. രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ ആ പിണക്കം നീളാറില്ല. നിങ്ങളോട് എനിക്ക് അങ്ങനെ പിണങ്ങാന്‍ കഴിയാറിയില്ലെന്നു പറഞ്ഞ് പാച്ചേനി തന്നെയാണ് ആ പിണക്കം തീര്‍ത്തിരുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പാര്‍ടിക്കു തീരാനഷ്ടമാണ് സംഭവിച്ചതെന്നും സുധാകരന്‍ പറഞ്ഞു. കൂടെ പിറപ്പിനെയാണ് തനിക്കു നഷ്ടപ്പെട്ടതെന്നും സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് അധ്യക്ഷനായി. നേതാകളായ രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, എം വി ജയരാജന്‍ (സിപിഎം) അബ്ദുര്‍ റഹ് മാന്‍ രണ്ടത്താണി (മുസ്ലിം ലീഗ്) കെ രഞ്ജിത്ത് (ബിജെപി) രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ, കെ പി മോഹനന്‍ എംഎല്‍എ ജെബി മേത്തര്‍ എം പി, സി പി സന്തോഷ് കുമാര്‍(സിപിഐ) സി എ അജീര്‍(സിപിഎം) മേയര്‍ ടി ഒ മോഹനന്‍, അഡ്വ. സജീവ് ജോസഫ് എംഎല്‍എ, ജെയിംസ് പന്യമാക്കല്‍, ഇല്ലിക്കല്‍ അഗസ്തി, ജോയ്‌സ് പുത്തന്‍പുര, എ വി മധുസൂദനന്‍, എം പി മുരളി, താജുദ്ദീന്‍ മട്ടന്നൂര്‍, എ ജെ ജോസഫ്, വി വി ചന്ദ്രന്‍, കെ ധീരജ്, സി കെ സഹജന്‍, പി ടി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Political-News, Politics, Congress, K.Sudhakaran, K Sudhakaran said that the house will be given to Satheesan Patcheni's family.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia