സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമിഷണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമെന്ന് കെ സുധാകരന്
Jul 31, 2021, 19:19 IST
കണ്ണൂര്‍: (www.kvartha.com 31.07.2021) സ്വര്‍ണക്കടത്ത് കേസില്‍ ഒരു രാഷ്ട്രീയപാര്‍ടി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കസ്റ്റംസ് കമിഷണര്‍ സുമിത് കുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി.
കസ്റ്റംസ് കമിഷണറെ സ്വാധീനിച്ചത് സിപിഎം ആണെന്ന് പകല്‍പോലെ വ്യക്തമാണ്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി വെട്ടിലായിരിക്കുകയാണെന്നും സുധാകരന് പറഞ്ഞു. അധികാരത്തിന്റെ എല്ലാ ശക്തികളും ഉപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിച്ചു എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സ്വര്‍ണക്കടത്തു കേസ് ഇപ്പോള്‍ മൃതപ്രായത്തിലെത്തിയത് ഈ ഇടപെടലോടെയാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
ബിജെപിയും സിപിഎമും തമ്മിലുണ്ടാക്കിയ അന്തര്‍ധാരയുടെ മറ്റൊരു ഏടാണ് പുറത്തുവന്നിരിക്കുന്നത്. സുമിത് കുമാറിന്റെ വെളിപ്പെടുത്തലില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ ഒത്തുതീര്‍പ് രാഷ്ട്രീയത്തിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറങ്ങള്‍ പുറത്തുവരുമെന്നും സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിന്‍സിപല്‍ സെക്രടെറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ സുപ്രധാന ഇടപെടലുകള്‍ നടത്തിയത് സുമിത് കുമാറാണ്. അദ്ദേഹത്തിന്റേത് സ്വഭാവിക സ്ഥലം മാറ്റം എന്നു പറയപ്പെടുമ്പോഴും ഇതിന് പിന്നില്‍ ഇതേ ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സംശയിക്കാമെന്നും സുധാകരന് അഭിപ്രായപ്പെട്ടു.
സമ്മര്‍ദ തന്ത്രങ്ങള്‍ ഫലിക്കാതെ വരികയും സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് അന്വേഷണം ശരിയായ ദിശയിലേക്ക് പോകുകയും ചെയ്തപ്പോഴാണ് സിപിഎമും മുഖ്യമന്ത്രിയും പലഘട്ടത്തിലും അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചത്. കേട്ടുകേള്‍വിയില്ലാത്ത വിധം കസ്റ്റംസിനെതിരെ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. ഇത് എല്ലാ ജനാധിപത്യ മര്യാദകളും കാറ്റില്‍ പറത്തിയ അത്യപൂര്‍വ സംഭവമാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി.
Keywords: K Sudhakaran says customs revelation that a political party tried to influence him in gold smuggling case is very serious, Kannur, News, Politics, Customs, Congress, CPM, Chief Minister, Pinarayi Vijayan, K.Sudhakaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.