കണ്ണൂര്‍: (www.kvartha.com 18.03.2021) മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാനില്ലെന്നും കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി കെ സുരേന്ദ്രന്. ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമര്‍ദം ചെലുത്തിയിരുന്നു.
സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ബുധനാഴ്ച രാത്രി കെ സുധാകരന് അറിയിച്ചത്. അതേസമയം ധര്‍മടം മണ്ഡലത്തില്‍ കെ സുധാകരന് മത്സരിക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണെന്നും വ്യാഴാഴ്ച രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചപ്പോള്‍ തനിക്ക് ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാണ് കെ സുധാകരന് പറഞ്ഞത്. പിന്നാലെ സുധാകരന് മത്സരിച്ചേക്കും എന്ന അഭ്യൂഹം ഉയര്‍ന്നു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞ് മത്സരിക്കാനില്ലെന്നാണ് സുധാകരന് അറിയിച്ചത്.
Keywords: Kannur, News, Kerala, Politics, Election, Mullappalli Ramachandran, K Sudhakaran says he will not contest in Dharmadam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.