K Sudhakaran | എസ് ഡി പി ഐയുമായി പാര്‍ടി തലത്തില്‍ യാതൊരു ചര്‍ചയും നടത്തിയിട്ടില്ലെന്ന് കെ സുധാകരന്‍; ആര് വോട് ചെയ്താലും സ്വീകരിക്കുമെന്ന് നിലപാട്
Apr 3, 2024, 20:38 IST
കണ്ണൂര്‍: (KVARTHA) എസ് ഡി പി ഐ വോടു വാഗ്ദാനം ചെയ്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. എസ് ഡി പി ഐയുമായി വോടിനായി യാതൊരുവിധ ചര്‍ചയും നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
എന്തിനാണ് വേണ്ടെന്നു പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. അതു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാര്‍ഥിയുടെ മിടുക്കുമാണ്. ഞങ്ങള്‍ക്ക് വോടു ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ചെയ്യും. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോണ്‍ഗ്രസിനു വോടു ചെയ്യുന്നത്. എസ് ഡി പി ഐയ്ക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്.
അവര്‍ അതുമായി മുന്‍പോട്ടു പോകട്ടെ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയവുമായി മുന്‍പോട്ടു പോകുമെന്നും സുധാകരന്‍ പറഞ്ഞു. എസ് ഡി പി ഐ എന്താ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലേ? അവര്‍ ഈ ഭൂമി മലയാളത്തിലല്ലേ ജീവിക്കുന്നത്. താന്‍ രാഷ്ട്രീയപരമായി എതിര്‍ക്കുന്ന പാര്‍ടിയാണ് സിപിഎം. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വോടു വേണ്ടെന്നു പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.
നോമിനേഷന്‍ നല്‍കിയതിനു ശേഷം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകായിരുന്നു അദ്ദേഹം. അവരുടെ വോടിനായി സ്ഥാനാര്‍ഥികളോ പാര്‍ടി തലത്തിലോ യാതൊരുവിധ ചര്‍ചയും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പില്‍ ആരും വോടുചെയ്യുമെന്ന് പറഞ്ഞാലും ഞങ്ങള്‍ അതു സ്വീകരിക്കും.
എന്തിനാണ് വേണ്ടെന്നു പറയുന്നതെന്നും സുധാകരന്‍ ചോദിച്ചു. അതു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാര്‍ഥിയുടെ മിടുക്കുമാണ്. ഞങ്ങള്‍ക്ക് വോടു ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയാല്‍ ചെയ്യും. രാജ്യത്തിന്റെ ഭാവിയെ സംരക്ഷിക്കാനാണ് ഓരോരുത്തരും കോണ്‍ഗ്രസിനു വോടു ചെയ്യുന്നത്. എസ് ഡി പി ഐയ്ക്ക് അവരുടേതായ രാഷ്ട്രീയമുണ്ട്.
അവര്‍ അതുമായി മുന്‍പോട്ടു പോകട്ടെ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയവുമായി മുന്‍പോട്ടു പോകുമെന്നും സുധാകരന്‍ പറഞ്ഞു. എസ് ഡി പി ഐ എന്താ ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയല്ലേ? അവര്‍ ഈ ഭൂമി മലയാളത്തിലല്ലേ ജീവിക്കുന്നത്. താന്‍ രാഷ്ട്രീയപരമായി എതിര്‍ക്കുന്ന പാര്‍ടിയാണ് സിപിഎം. എന്നാല്‍ സിപിഎം പ്രവര്‍ത്തകരുടെ വോടു വേണ്ടെന്നു പറയില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഒരു സ്ഥാനാര്‍ഥിയും കൊന്നിട്ടാല്‍ പോലും ഒരാളുടെ വോടും വേണ്ടെന്ന് പറയില്ല. തിരഞ്ഞെടുപ്പ് കാലത്ത് ആര്‍ക്കും ഏതു സ്ഥാനാര്‍ഥിക്കും വോടു ചെയ്യാമെന്നും മറ്റൊരു കാര്യവും ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുന്നതിനായി കോണ്‍ഗ്രസ് ആര്‍ക്കു വേണ്ടിയും കത്തു കൊടുത്തിട്ടില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ ഡിസിസി പ്രസിഡന്റ് പറയട്ടെ. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ലിസ്റ്റില്‍ സിപി എമുകാരുമുണ്ട്. ഇക്കാര്യത്തില്‍ നിങ്ങള്‍ ഗവര്‍ണറോടാണ് ചോദിക്കേണ്ടത്. അദ്ദേഹം നല്ല മനുഷ്യനല്ലേ എന്നും സുധാകരന്‍ പറഞ്ഞു.

Keywords: K Sudhakaran says no discussion at the party level with SDPI', Kannur, News, K Sudhakaran, Lok Sabha Election, Candidate, Vote, Controversy, Media, UDF, SDPI, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.