ആഭ്യന്തരവകുപ്പില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; സുധാകരന്‍

 


കണ്ണൂര്‍: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആ സ്ഥാനത്തു നിന്നും മാറ്റാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍  മണ്ഡലത്തില്‍നിന്നു മത്സരിക്കില്ലെന്നു കെ. സുധാകരന്‍ എം.പി. അതേസമയം തിരുവഞ്ചൂരിനെ ആഭ്യന്തര സ്ഥാനത്തുനിന്നും മാറ്റണമെന്ന് ആവശ്യപ്പെടുന്നത് കെ.പി.സി.സി. പ്രസിഡന്റ്  രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്കു കൈപിടിച്ചുയര്‍ത്താനല്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നേരത്തേ താന്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രനേതൃത്വം തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ മാറിനില്‍ക്കാനാവില്ല. പക്ഷേ ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന തിരുവഞ്ചൂരിന്റെ ആഭ്യന്തര ശൈലിയില്‍ മാറ്റം വരുത്താന്‍ തയാറായില്ലെങ്കില്‍ കണ്ണൂരില്‍നിന്നും മത്സരിക്കാന്‍ തന്നെ കിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

താന്‍ ആഭ്യന്തര വകുപ്പിനെതിരെ തിരിയാനുള്ള പ്രധാന കാരണം ഇപ്പോള്‍ കോഴിക്കോട്ട് ജയിലില്‍ നടന്ന സംഭവങ്ങള്‍ തന്നെ. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ വെച്ച് മൊബൈല്‍ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവം വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനൊന്നും ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല.

ജയിലില്‍ തൊണ്ടിമുതല്‍ കണ്ടെത്താന്‍ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായൊന്നും ലഭിച്ചില്ല.  ജയിലില്‍ ഉദ്യോഗസ്ഥര്‍ തന്നെ പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നു എന്നാണ് ഇത്തരം സംഭവങ്ങളില്‍ നിന്നെല്ലാം മനസ്സിലാവുന്നത്. എന്നാല്‍ തിരുവഞ്ചൂരിന്റെ സ്ഥാനത്ത്  ചെന്നിത്തല വന്നാലും കാര്യങ്ങള്‍ മാറണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

ഇപ്പോഴത്തെ  മന്ത്രിസഭയില്‍ ചേരരുതെന്നു താന്‍ നേരിട്ട് രമേശിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കി. ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. തിരിച്ചടിയും തിരിച്ചുവരവുമെല്ലാം രാഷ്ട്രീയത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ കേരളത്തില്‍ ഇതൊന്നുമല്ല പ്രശ്‌നം. ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനമാണു കേരളത്തിലെ പ്രധാനവെല്ലുവിളി.

ആഭ്യന്തരവകുപ്പില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; സുധാകരന്‍കണ്ണൂരില്‍ കോണ്‍ഗ്രസ് എങ്ങനെയാണു പിടിച്ചുനില്‍ക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നവര്‍ക്ക് അറിയില്ല. സി.പി.എം. തടവുപുള്ളികളെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിച്ച അസി. ജയിലറുടെ കുടുംബത്തിനു  ജയിലില്‍നിന്നു തന്നെ ഭീഷണി ഉയര്‍ന്നിരുന്നു.

ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയും മറ്റും അവരെ സ്വന്തം കാല്‍ച്ചുവട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് സി.പി.എം.  ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയാറാകണം. അതിനു തയാറല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടില്‍  ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
അനധികൃതമായി സൂക്ഷിച്ച സ്‌ഫോടകവസ്തു ശേഖരം പിടികൂടി

Keywords:  K.Sudhakaran, Election, Kannur, Thiruvanchoor Radhakrishnan, Ramesh Chennithala, Cabinet, Jail, Facebook, Mobil Phone, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia