K Sudhakaran | കണ്ണൂരില്‍ യു ഡി എഫ് പ്രചാരണത്തിനിറങ്ങിയ കെ സുധകരന് ഉജ്ജ്വല വരവേല്‍പ്പ്
Mar 9, 2024, 16:11 IST
കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന് പ്രവര്‍ത്തകരും നേതാക്കളും ഉജ്ജ്വല സ്വീകരണം നല്‍കി. ശനിയാഴ്ച ഉച്ചയ്ക്ക് 12:10ന് വന്ദേഭാരത് എക്‌സ് പ്രസിലെത്തിയ കെ സുധാകരനെ സ്വീകരിക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയത്. ത്രിവര്‍ണ നിറത്തിലുള്ള ബലൂണുകളും, കളര്‍ മാല ഉയര്‍ത്തിയും, ബാനറുകളും, സുധാകരന്റെ ചിത്രമുള്ള പ്ലകാര്‍ഡ് ഉയര്‍ത്തിയും ബാന്‍ഡ്, ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയാണ് കെ സുധാകരനെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഡി സി സി ഓഫിസിലേക്ക് ആനയിച്ചത്.
സുധാകരന് കണ്ണൂരിലെത്തിയ ദിവസം തന്നെ റോഡ് ഷോയിലൂടെയാണ് യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രിയ നേതാവിനെ എതിരേറ്റത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണിനിരന്നത്തോടെ കണ്ണൂരില്‍ പോര് വേനല്‍ ചൂടിനൊപ്പം മുറുകിയിരിക്കുകയാണ്. കെ സുധാകരന് നല്‍കിയ സ്വീകരണത്തിന് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് ജോസഫ് എം എല്‍ എ, സിഎ അജീര്‍, കെ ടി സഹ് ദുള്ള തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: K Sudhakaran, started campaigning for UDF in Kannur, received a warm welcome, Kannur, News, K Sudhakaran, Election Campaign, Politics, Road Show, Lok Sabha Election, UDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.