K Sudhakaran | ബ്രണ്ണനിലെത്തിയപ്പോള്‍ പഴയ തീപ്പാറും കെ എസ് യു നേതാവായി സെല്‍ഫിയെടുത്തും നര്‍മ്മം പങ്കിട്ടും വിദ്യാര്‍ഥികളിലൊരാളായി സുധാകരന്‍
Mar 18, 2024, 22:53 IST
തലശ്ശേരി: (KVARTHA) ധര്‍മ്മടത്തെ ബ്രണ്ണന്‍ കോളജിന്റെ പടവുകള്‍ വീണ്ടും നടന്ന് കയറിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ പഴയ ഉശിരന്‍ കെ എസ് യു നേതാവായി മാറി. കെ സുധാകരന്റെ
മുഖത്ത് അലതല്ലിയത് വര്‍ഷങ്ങള്‍ക്ക് പിറകിലുള്ള തന്റെ കലാലയ ജീവിതത്തിന്റെ മധുരിക്കുന്ന ഓര്‍മകളാണ്.
തലശ്ശേരി ആര്‍ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്രണ്ണന്‍ കോളജിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരനെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ്, സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ പ്രസിഡന്റ് അതുല്‍, കെ എസ് യു യൂനിറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുദ്രാവാക്യം വിളികളോടേയും ബാന്റുമേളത്തിന്റേയും അകമ്പടിയോടെയും സ്വീകരിച്ചു.
പ്രിന്‍സിപലിന്റെ ഓഫീസില്‍വെച്ച് അധ്യാപകരും അനധ്യാപകരുമായി ചെറിയ ഒരു കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം കാംപസില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചും ഓര്‍മകള്‍ പങ്കിട്ടും വോടഭ്യര്‍ത്ഥിച്ചു. തങ്ങളുടെ പ്രിയനേതാവിനെ അടുത്തുകിട്ടിയപ്പോള്‍ സൗഹൃദ സംഭാഷണത്തിനും സെല്‍ഫിയെടുക്കാനുമായി കോളജിലെ വിദ്യാര്‍ഥികളും സ്ഥാനാര്‍ഥിക്കൊപ്പം കൂടി.
കെ സുധാകരന്റെ പൊതുജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയതും വളരെ അധികം ആത്മബന്ധവുമുള്ള ഒരിടം കൂടിയാണ് ബ്രണ്ണന്‍ കോളജ്. കോളജ് പഠനകാലഘട്ടത്തില്‍ താന്‍ പഠിച്ചിരുന്ന ഹിസ്റ്ററി ഡിപാര്‍ട് മെന്റിലേക്കാണ് അദ്ദേഹം ആദ്യം പോയത്. അവിടെ നിന്ന് വിവിധ ഡിപാര്‍ടുമെന്റിന്റെ ക്ലാസ് റൂമുകള്‍ കയറി ഇറങ്ങുമ്പോള്‍ ബ്രണ്ണന്‍ കോളജിലെ പഴയ തീപ്പൊരി യുവനേതാവിന്റെ ഊര്‍ജവും ചുറുചുറുക്കും കെ സുധാകരനില്‍ പ്രകടമായി.
തന്റെ കാംപസ് ജീവത്തിലെ രസകരമായ അനുഭവങ്ങള്‍ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. ഒരു സ്ഥാനാര്‍ഥി എന്നതിനപ്പുറം, ബ്രണ്ണന്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയിലേക്ക് ചുരുങ്ങിയപ്പോള്‍ സംഘര്‍ഷഭരിതമായ പഴയകാല വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ നേര്‍ചിത്രം ഓര്‍മകളില്‍ നിന്ന് ചികഞ്ഞെടുത്ത് അദ്ദേഹം ഒപ്പമുള്ളവരോടായി പങ്കുവെച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.