K Sudhakaran | മറുനാടന്‍ മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഓണക്കാലത്ത് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) ഓണക്കാലത്ത് കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

ഓണ അവധി സമയത്ത് ലക്ഷക്കണക്കിന് മലയാളികളാണ് നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിനെ ആശ്രയിക്കുന്നത്. ചെന്നൈ, ബംഗ്ലൂര്‍, മംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരം വരെ സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ അനുവദിക്കുകയാണെങ്കില്‍ ഈ ഉത്സവകാലത്ത് അതേറെ ഗുണകരമാണ്. വിദ്യാര്‍ഥികള്‍ക്കും ജോലി സംബന്ധമായ മറ്റ് ആവശ്യങ്ങള്‍ക്കും അന്യനാടുകളിലേക്ക് പോയവര്‍ക്ക് മടങ്ങിവരാന്‍ ഈ പ്രത്യേക സര്‍വീസ് സഹായിക്കും.

K Sudhakaran | മറുനാടന്‍ മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഓണക്കാലത്ത് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ സുധാകരന്‍

ഈ ഉത്സവകാലത്ത് നിരവധി പേരാണ് നാട്ടിലേക്ക് ഓണം ആഘോഷിക്കാനായി മടങ്ങുന്നത്. നിലവില്‍ സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പലപ്പോഴും ടികറ്റ് കിട്ടാതെ പലരുടെയും യാത്ര മുടക്കുന്ന സാഹചര്യമുണ്ട്. ഇതുകൂടി പരിഗണിച്ച് പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്നും കെ സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

Keywords:  K Sudhakaran wants special trains to be allowed during Onam to solve travel plight of Malayalis, ,Kannur, News, Politics, Onam Season, Passengers, Ticket, K Sudhakaran, Special Trains, Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia