K Surendran | മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്നും ഉടന്‍ തന്നെ ചാടുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

 


തിരുവനന്തപുരം: (KVARTHA) മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്നും ഉടന്‍ തന്നെ ചാടുമെന്നും പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ലീഗ് മറുകണ്ടം ചാടും. കുഞ്ഞാലിക്കുട്ടി കാത്തിരിക്കുകയാണ്. തല്‍കാലത്തേക്ക് അത് നടക്കുന്നില്ല എന്നേയുള്ളു. എന്നാല്‍ ഉടന്‍ തന്നെ അത് സംഭവിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

K Surendran | മുസ്ലിം ലീഗ് മതില്‍ചാടാന്‍ മുട്ടിനില്‍ക്കുകയാണെന്നും ഉടന്‍ തന്നെ ചാടുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍കാര്‍ അധികാരത്തില്‍ വരും. അത് കഴിയുമ്പോള്‍ ചാടാതിരിക്കാന്‍ ലീഗിനാവില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന് എത്ര തുകയാണ് കേന്ദ്രം നല്‍കാനുള്ളതെന്നതു സംബന്ധിച്ച് ധനമന്ത്രി കെ ബാലഗോപാല്‍ നിര്‍മല സീതാരാമന് നല്‍കിയിട്ടുള്ള കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

'കേന്ദ്രത്തിന് ഒരു സംസ്ഥാനത്തിന്റെയും പണം പിടിച്ചു വയ്ക്കാന്‍ സാധിക്കില്ല. ഈ പണം ധനകാര്യമന്ത്രി ബാഗില്‍നിന്ന് എടുത്തു കൊടുക്കുന്നതല്ല. അതിന് ഉത്തരവാദിത്തപ്പെട്ട ഏജന്‍സികളുണ്ട്. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കേന്ദ്രം തുക നല്‍കുന്നുണ്ട്. കിട്ടുന്നില്ല എന്നു പറയുന്നത് ധൂര്‍ത്ത് മറച്ചു വയ്ക്കാന്‍ പറയുന്നതാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  K Surendran About Muslim League, Thiruvananthapuram, News, K Surendran, BJP, Muslim League, Lok Sabha Election, PK Kunhalikutty, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia