'ചില നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നു, സന്ദീപിന്റെ കൊലപാതകം സിപിഎം തന്നെ ആസൂത്രണം ചെയ്തത്'; ഗൂഡാലോചന അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
Dec 5, 2021, 14:14 IST
തിരുവനന്തപുരം: (www.kvartha.com 05.12.2021) പെരിങ്ങര സി പി എം ലോകല്‍ കമിറ്റി സെക്രടറി സന്ദീപിന്റെ കൊലപാതകം സി പി എം ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചില നേതാക്കള്‍ക്ക് വിവരം നേരത്തെ അറിയാമായിരുന്നുവെന്നും കൊലപാതകത്തിന് ശേഷമുള്ള പല നേതാക്കളുടേയും പ്രതികരണങ്ങളില്‍ നിന്നും അത് വ്യക്തമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റില്‍ പോലും ആര്‍ എസ് എസിനെ വിമര്‍ശിച്ചിട്ടില്ലെന്നും കൊലപാതകത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും പറഞ്ഞു.
'തിരുവല്ലയില്‍ കൊലപാതകത്തിന് പിന്നാലെ ഉടന്‍ തന്നെ പോസ്റ്റെറുകള്‍ നിരന്നു. എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കൊലക്ക് പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് ഉടന്‍ തന്നെ പറഞ്ഞു'. ഇതെല്ലാം സി പി എമിന് കൊലയെകുറിച്ച് അറിയാമായിരുന്നുവെന്നതിലേക്കാണ് എത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
'മുഖ്യമന്ത്രിയുടെ ഫേസ് ബുക് പോസ്റ്റില്‍ പോലും ആര്‍ എസ് എസിനെ വിമര്‍ശിച്ചിട്ടില്ല. സന്ദീപിന് നേരെയുണ്ടായത് ഗൂണ്ടാ ആക്രമണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് സി പി എം ഇടപെട്ട് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് തിരുത്തിച്ചു. ഈ കൊലപാതകത്തിലെ പ്രതികളിലെരാള്‍ കണ്ണൂര്‍ സ്വദേശിയായ മുഹ് മദ് ഫൈസലാണ്. ഇയാളുടെ പങ്കാളിത്തം എന്താണെന്ന് പൊലീസ് പറയണം. ഇയാള്‍ ജയിലില്‍ നിന്നാണ് ഇവരുമായി ബന്ധപ്പെട്ടതെന്നാണ് സി പി എം പറയുന്നത്'.
സി പി എം നേതൃത്വത്തിന്റെ ആഞ്ജാനുവര്‍ത്തികളാണ് ജയിലില്‍ കഴിയുന്നവരെന്നും യഥാര്‍ഥ പ്രതികളെ പുറത്തെത്തിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊലപാതകത്തിലെ ഗൂഡാലോചനയിലും അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.