പാലക്കാട് സിപിഎം വോട് കച്ചവടം നടത്തി; പിണറായി മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം; തങ്ങള്‍ക്ക് നേരെ ഉന്നയിച്ച ആരോപണത്തിന് തിരിച്ചടി നല്‍കി കെ സുരേന്ദ്രന്‍

 


കോഴിക്കോട്: (www.kvartha.com 04.05.2021) ബി ജെ പി ഈ തെരഞ്ഞെടുപ്പില്‍ വോട് കച്ചവടം നടത്തിയെന്ന പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണമെന്ന് പറഞ്ഞ സുരേന്ദ്രന്‍ പാര്‍ടി സെക്രട്ടറിയെപ്പോലെയല്ല പെരുമാറേണ്ടത് എന്നും കുറ്റപ്പെടുത്തി. പാലക്കാട് സിപിഎം വോട് കച്ചവടം നടത്തി; പിണറായി മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം; തങ്ങള്‍ക്ക് നേരെ ഉന്നയിച്ച ആരോപണത്തിന് തിരിച്ചടി നല്‍കി കെ സുരേന്ദ്രന്‍
കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനം നടത്തിയാണ് പിണറായി ബി ജെ പിക്കും യു ഡി എഫിനും എതിരെ വോടുകച്ചവടം നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടി നല്‍കുകയായിരുന്നു സുരേന്ദ്രന്‍.

2014ലെ കണക്ക് നോക്കിയാല്‍ എട്ടു ശതമാനം വോട് സിപിഎമിന് നഷ്ടമായി. ഈ തെരഞ്ഞെടുപ്പിലും സിപിഎമിന് വോട് കുറഞ്ഞു. പാലക്കാട് സിപിഎം വോട് കച്ചവടം നടത്തിയതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. പാലക്കാട് സിപിഎമിന് 2500 വോട് ഇക്കുറി നഷ്ടമായി. ഇത് കച്ചവടം ചെയ്തതാണ്. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന് കുറഞ്ഞ വോടുകള്‍ എവിടെ പോയി. കുണ്ടറയില്‍ 20,000 വോട് കുറഞ്ഞു. ഇതും വിറ്റതാണോ? തൃപ്പൂണിത്തുറയിലും എല്‍ഡിഎഫിന് വോടു കുറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചത് മുഖ്യമന്ത്രി ഇതുവരെ നിഷേധിച്ചിട്ടില്ല. ലീഗ് മത്സരിക്കാത്ത ഇടങ്ങളില്‍ മുസ്ലിം വോടുകള്‍ എല്‍ഡിഎഫിന് കിട്ടി. സ്വന്തം കാലിനടിയിലെ മണ്ണ് പോകുന്നതാണ് ചെന്നിത്തല നോക്കേണ്ടത്. തോല്‍വിയുടെ ഉത്തരവാദിത്തം നിഷേധിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Keywords:  K Surendran raise allegations against Pinarayi Vijayan, Kozhikode, News, Politics, Allegation, BJP, CPM, Pinarayi vijayan, K Surendran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia