പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നു, തോല്‍വിയില്‍ പാര്‍ടിക്ക് മനസിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍
May 5, 2021, 11:07 IST
തിരുവനന്തപുരം: (www.kvartha.com 05.05.2021) നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം ഏല്‍ക്കുന്നുവെന്നും തോല്‍വിയില്‍ പാര്‍ടിക്ക് മനസിലായ കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തോല്‍വി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായി വിലയിരുത്തുമെന്ന് സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി സംസ്ഥാനത്ത് ബി.ജെ.പിയെ നയിക്കുന്നത് താനാണെന്നും പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. തോല്‍വിയെക്കുറിച്ച് വിശദമായി പാര്‍ടി ചര്‍ച ചെയ്തിട്ടുണ്ട്. തനിക്ക് പറയാനുള്ളത് കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും സംഘടനാപരമായും സംഭവിച്ച പിഴവുകള്‍ വിശദമായ വിലയിരുത്തും. തുടര്‍ന്ന് ആവശ്യമായ തിരുത്തല്‍ വരുത്തും. ഒരു സീറ്റു പോയി. എന്ത് വേണമെങ്കിലും പാര്‍ടി തീരുമാനിക്കാമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Thiruvananthapuram, News, Kerala, Politics, Election, K Surendran, Political party, K Surendran takes primary responsibility for the defeat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.