ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്തസേനാ മേധാവി ബിപിന്‍ റാവതിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെ സുരേന്ദ്രന്
Dec 10, 2021, 13:16 IST
തിരുവനന്തപുരം: (www.kvartha.com 10.12.2021) ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്‍ഡ്യയുടെ സംയുക്തസേനാ മേധാവി ബിപിന്‍ റാവതിനെ സാമൂഹ്യമാധ്യമങ്ങളില്‍ അപമാനിച്ചവര്കെതിരെ സംസ്ഥാന സര്‍കാര്‍ നടപടി എടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോള്‍ ആഹ്ലാദിക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഹൈകോടതിയിലെ കേരള സര്‍കാരിന്റെ അഭിഭാഷക നീചമായ രീതിയില്‍ സേനാമേധാവിയെ അപമാനിച്ചിട്ടും ഇടതു സര്‍കാര്‍ ഒരു നടപടിയുമെടുത്തില്ല. സര്കാരിനും അഭിഭാഷകയുടെ നിലപാട് തന്നെയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
ഇവരെ സര്‍കാര്‍ പ്ലീഡര്‍ തസ്തികയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. കേരളത്തില്‍ പിണറായിയുടെ ഭരണത്തില്‍ ആര്‍ക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Keywords: K Surendran wants action against those who insulted Bipin Rawat on social media, Thiruvananthapuram, News, K Surendran, BJP, Criticism, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.