K T Jaleel | 'ജിഫ്രി മുത്തുകോയ തങ്ങൾ, നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി'; മമ്പുറം തങ്ങളുടെയും ഫസൽ തങ്ങളുടെയും വരക്കൽ തങ്ങളുടെയും യഥാർഥ പിൻഗാമിയെന്ന് കെ ടി ജലീൽ
Jul 16, 2023, 19:55 IST
മലപ്പുറം: (www.kvartha.com) സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളെ പുകഴ്ത്തിയും പിന്തുണച്ചും മുൻമന്ത്രി കെ ടി ജലീൽ എംഎൽഎ. മമ്പുറം സയ്യിദ് അലവിക്കോയ തങ്ങളുടെയും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും യഥാർഥ പിൻഗാമിയാണ് ജിഫ്രി തങ്ങളെന്ന് കെ ടി ജലീൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
'ന്യൂ ഇൻഡ്യൻ എക്സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ തങ്ങൾ നടത്തിയ പരാമർശങ്ങളുടെ പോസ്റ്ററുകൾ പങ്കുവച്ചാണ് കെ ടി ജലീൽ പോസ്റ്റിട്ടിരിക്കുന്നത്. 'സമസ്ത ഒരു പാർടിയുടെയും 'ബി' ടീമല്ല, കോണിക്ക് വോട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകുമെന്ന നിലപാടൊന്നും സമസ്തക്കില്ല, ഏകീകൃത സിവിൽ കോഡിൽ സിപിഎമുമായി സഹകരിക്കും, സിപിഎമിന് നിരീശ്വരവാദ നിലപാടുണ്ടാകാം, വീട് കത്തുമ്പോൾ രക്ഷിക്കാൻ വരുന്നവനോട് നീ നിരീശ്വരവാദിയാണോ എന്ന് ചോദിക്കുമോ?', എന്നുള്ള ജിഫ്രി തങ്ങളുടെ പരാമർശങ്ങൾ കെ ടി ജലീൽ പങ്കുവെച്ചിട്ടുണ്ട്.
'സയ്യിദുൽ ഉലമ ജിഫ്രി മുത്തുകോയ തങ്ങൾ. നിലപാടുകളുടെ സയ്യിദരേ, അങ്ങാണ് ശരി. വസ്സലാം', എന്നും ജലീൽ കുറിച്ചിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

Keywords: K T Jaleel, Facebook, Muhammad Jifri Muthukkoya Thangal, Muslim League, CPM, Samastha, UCC, Interview, K T Jaleel praised and supported Muhammad Jifri Muthukkoya Thangal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.