വ്രതം മതങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം ഒന്നാണെന്നതിന്റെ വിളംബരം: മന്ത്രി കെ ടി ജലീല്‍
Jun 6, 2016, 16:25 IST
മലപ്പുറം: (www.kvartha.com 06.06.2016) ജീവിതവിശുദ്ധി കൈവരിക്കാന്‍ വിശ്വാസികള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് വ്രതനാളുകളെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍.
എല്ലാ വിശ്വാസ ധാരകളിലും വ്രതത്തിന്റെ വകഭേദങ്ങള്‍ നമുക്ക് കാണാനാകും. മതങ്ങളുടെയെല്ലാം പ്രഭവകേന്ദ്രം ഒന്നാണെന്നതിന്റെ വിളംബരവും കൂടിയാണിതെന്നും എല്ലാവര്‍ക്കും എന്റെ റംസാന്‍ ആശംസകള്‍ നേരുന്നുവെന്നും മന്ത്രി പറഞ്ഞു. വ്യക്തിപരമായി തന്നെ സംബന്ധിച്ചിടത്തോളം ഈ നോമ്പുകാലത്തിനു ഒരു പ്രത്യേകത കൂടിയുണ്ട്.
ഒരു വലിയ ഉത്തരവാദിത്തം ഏറ്റെടുത്തതിനുശേഷമുള്ള ആദ്യത്തെ റംസാനാണിത്.
കൈകളില്‍ കറപുരളാതെ ഞാന്‍ ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം ഏറ്റവും സത്യസന്ധമായി നിര്‍വഹിക്കാന്‍ എനിക്ക് കഴിയട്ടെയെന്ന പ്രാര്‍ത്ഥന മാത്രമേയുള്ളൂ മനസ്സുനിറയെയെന്നും മന്ത്രി പറഞ്ഞു.
Keywords: Muslim, K.T Jaleel, Malappuram, Kerala, LDF, CPM, Pinarayi vijayan, Government, Minister, Ramasan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.