Attacked | കാപ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം ഉപേക്ഷിച്ചതായി പരാതി; അന്വേഷണത്തില്‍ പരുക്കുകളോടെ ആശുപത്രിയില്‍ കണ്ടെത്തി; 'പിന്നില്‍ ഗുണ്ടാകുടിപ്പകയെന്ന് സംശയം'
Dec 1, 2022, 17:55 IST
തിരുവനന്തപുരം: (www.kvartha.com) കാപ കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം ഉപേക്ഷിച്ചതായി പരാതി. നിലമേല്‍ സ്വദേശിയായ നിസാമുദ്ദീന്‍ എന്നയാളെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. കിളിമാനൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ചായിരുന്നു സംഭവം. നിരവധി കേസുകളില്‍ പ്രതിയായ കര്‍ണല്‍ രാജിന്റെ നേതൃത്വത്തിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കിളിമാനൂര്‍ പൊലീസ് പറയുന്നത്:
ഗുണ്ടാകുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടു കാറുകളിലായി വന്ന കര്‍ണല്‍ രാജിന്റെ സംഘം നിസാമുദ്ദീനെ കാറിനകത്തേക്ക് വലിച്ചിട്ട് കൊണ്ടുപോവുകയായിരുന്നു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിസാമുദ്ദീനെ പരുക്കുകളോടെ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായതായി കണ്ടെത്തി. കൃത്യത്തിനുശേഷം പ്രതികളായ കര്‍ണല്‍ രാജും സംഘവും മൈസൂരിലേക്ക് കടന്നതായി സംശയിക്കുന്നുണ്ട്. നിസാമിനെ മര്‍ദിച്ച ശേഷം കര്‍ണല്‍ രാജ് ഇതിന്റെ ചിത്രമെടുത്ത് ഗുണ്ടാസംഘങ്ങള്‍ക്ക് അയച്ചുകൊടുത്തു.
Keywords: KAAPA case accused abducted attack by goons, Thiruvananthapuram, News, Attack, Kidnap, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.