ഭൂമി തട്ടിപ്പ് കേസ്: സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സി ബി ഐ

 


തിരുവനന്തപുരം:  (www.kvartha.com 26.04.2014)  കടകംപള്ളി ഭൂമി തട്ടിപ്പു കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനുമായ സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് സി.ബി.ഐയുടെ കണ്ടെത്തല്‍.

സലിംരാജിന്റെ ഭാര്യ ഷംഷാദിനേയും സി.ബി.ഐ പ്രതി ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെന്ന പദവി സലിംരാജ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും സി.ബി.ഐ കോടതിയില്‍ നല്‍കിയ എഫ് ഐ ആറില്‍ പരാമര്‍ശിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെ  ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സലിംരാജ് കടകംപള്ളി ഭൂമി തട്ടിപ്പു കേസ് അന്വേഷിക്കുന്നതിന് തടസം സൃഷ്ടിച്ചത്. സലിംരാജിന്റെ രാഷ്ട്രീയ സ്വാധീനം  കാരണം പോലീസിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. തട്ടിപ്പിനിരയായവരെ നിരന്തരം ഭീഷണിപ്പെടുത്തിയ സലിംരാജ്  കേസിനു പോയാല്‍ തിരിച്ചടി നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും  സി.ബി.ഐ എഫ് ഐ ആറില്‍ ആരോപിച്ചു.

കേസിലെ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ് . ഷംഷാദ് ഇരുപത്തിരണ്ടാം പ്രതിയും. കൂടാതെ  കടകംപള്ളിയിലെ മൂന്നു ഉദ്യോഗസ്ഥരും ഉളിയത്തറ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും കേസില്‍ പ്രതികളാണ്. വഞ്ചന, ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കല്‍, വ്യാജ രേഖ അസലായി ഉപയോഗിക്കല്‍ തുടങ്ങിയ  കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഭൂമി തട്ടിപ്പ് കേസ്: സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്ന് സി ബി ഐഎന്നാല്‍ കളമശേരി ഭൂമി തട്ടിപ്പു കേസില്‍ സലിംരാജിനെ ഒഴിവാക്കി കൊണ്ടുള്ള എഫ്.ഐ.ആറാണ് സി.ബി.ഐ  സമര്‍പ്പിച്ചത്. തൃക്കാക്കര വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഈ കേസില്‍ പ്രതി ചേര്‍്ക്കപ്പെട്ടിട്ടുള്ളത്. കളമശേരി കേസില്‍ സലിംരാജിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മാത്രമേ പ്രതിയാക്കുന്ന കാര്യം തീരുമാനിക്കൂ എന്ന് സി.ബി.ഐ അറിയിച്ചു.

2007നു ശേഷമുള്ള വില്ലേജ് ഓഫീസര്‍, വില്ലേജ്  ഓഫീസ് ജീവനക്കാര്‍, കളമശേരി
പത്തടിപ്പാലം കാട്ടിപ്പറമ്പില്‍ വീട്ടിലെ അംഗങ്ങളായ മുഹമ്മദ് അലി, അബ്ദുള്‍ മജീദ്, സലാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.  മുഹമ്മദ് അലിയുടെ ബന്ധുവാണ് സലിംരാജ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  Kadakampally land scam: SalimRaj, wife arraigned in FIR, Thiruvananthapuram, Politics, Chief Minister, Oommen Chandy, Court, Police, Threatened, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia