നിയമം കാറ്റില്‍ പറത്തി പരിസ്ഥിതി ലോല പ്രദേശത്ത് വാട്ടര്‍ തീം പാര്‍ക്ക്; എം എല്‍ എ വിവാദത്തില്‍

 


കോഴിക്കോട് : (www.kvartha.com 04.08.2017) നിയമം കാറ്റില്‍ പറത്തി കക്കാടും പൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള വാട്ടര്‍ തീം പാര്‍ക്ക് സ്ഥിതിചെയ്യുന്നതായി  മാതൃഭൂമി ചാനൽ റിപ്പോര്‍ട്ട് ചെയ്തു. കക്കാടും പൊയിലിലെ പഞ്ചായത്ത് സെക്രട്ടറിയാണ് നിമയ വ്യവസ്ഥകള്‍ പാലിക്കാതെ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോർട്ട് പറയുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്, ബന്ധപ്പെട്ടവരില്‍ നിന്ന് കൃത്യമായ അനുമതിയോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനെമന്നും റിപ്പോർട്ട് പറയുന്നു.

നിയമം കാറ്റില്‍ പറത്തി പരിസ്ഥിതി ലോല പ്രദേശത്ത് വാട്ടര്‍ തീം പാര്‍ക്ക്; എം എല്‍ എ വിവാദത്തില്‍

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പാര്‍ക്കിന് പ്രവര്‍ത്താനുമതി ലഭിച്ചതെന്നും  ബന്ധപ്പെട്ടവരില്‍ നിന്നും അനുമതി ലഭിക്കുന്നതിന് മുന്‍പേ തന്നെ ടിക്കറ്റ് ഈടാക്കി പാര്‍ക്കില്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയിരുന്നുവെന്നും  ഇതിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴ ഒടുക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പിവി അന്‍വര്‍ എംഎല്‍എ നിഷേധിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് എംഎല്‍എയുടെ വാദം.

Also Read:
നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് മൊബൈല്‍ ഫോണും പണവും കൊള്ളയടിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kakkadampoil water theme park ; controversy against PV Anwar MLA, Kozhikode, News, Report, Allegation, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia