Booked | കളമശ്ശേരി സ്‌ഫോടനം: ഫേസ് ബുകില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു
Nov 8, 2023, 12:07 IST
നെടുമ്പാശ്ശേരി: (KVARTHA) കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്‌ഫോടനമുണ്ടായതിന് പിന്നാലെ ഫേസ് ബുകില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്ത് നെടുമ്പാശ്ശേരി പൊലീസ്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സെബി സെബാസ്റ്റ്യന് (43) എതിരേയാണ് കേസെടുത്തത്.
തിരുവനന്തപുരത്തെ ഐടി സെലില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും സെബിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും സ്റ്റേഷന്‍ ഓഫീസര്‍ ബേസില്‍ തോമസ് അറിയിച്ചു.
പൊലീസ് വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സെബി സെബാസ്റ്റ്യന്‍ ഇവിടെ വെച്ചും സര്‍കാര്‍ നടപടിയെ വിമര്‍ശിച്ച് ഫേസ് ബുകില്‍ ലൈവ് ഇട്ടിരുന്നു. ചില പൊലീസുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും സ്റ്റേഷന്‍ പൊതു ഇടമാണെന്ന നിലപാടില്‍ സെബി ഉറച്ചുനിന്നതിനെ തുടര്‍ന്ന് പിന്‍മാറിയെന്നും സ്റ്റേഷന്‍ ഓഫീസര്‍ ബേസില്‍ തോമസ് ആരോപിച്ചു.

Keywords: Kalamassery blast: Case filed against Congress worker for allegedly provocative post on Facebook, Kochi, News, Kalamassery Blast, Police, Case, FB Post, Congress Worker, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.