Chief Minister | കളമശ്ശേരി സ്‌ഫോടനം: തിങ്കളാഴ്ച രാവിലെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി, എല്ലാ പാര്‍ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്

 


തിരുവനന്തപുരം: (KVARTHA) കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വകക്ഷി യോഗം ചേരുക. എല്ലാ പാര്‍ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡിജിപി എറണാംകുളത്തേക്ക് തിരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

Chief Minister | കളമശ്ശേരി സ്‌ഫോടനം: തിങ്കളാഴ്ച രാവിലെ സര്‍വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി, എല്ലാ പാര്‍ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്

സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ മറ്റുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഡെല്‍ഹിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി വിവരമറിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.

ഞായറാഴ്ച രാവിലെ 9.40ഓടെയാണ് കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിന സമ്മേളനം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. മരിച്ചയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സാരമായി പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords:  Kalamassery blast; Chief Minister Calls All Party Meeting, Invites All Parties, Thiruvananthapuram, News, Chief Minister, Pinarayi Vijayan, All Party Meeting, Kalamassery Blast, Media, Injury, Dead, Hospitalized, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia