Kalamassery Blasts | 'ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലല്ല, ആറ് പ്ലാസ്റ്റിക് കവറുകളിലായാണ്, പഠിച്ചത് യൂട്യൂബ് നോക്കി, നിര്‍മിച്ചത് തറവാട്ടുവീട്ടില്‍ വച്ച്'; പൊലീസിന് മൊഴി നല്‍കി ഡൊമിനിക് മാര്‍ടിന്‍
Oct 30, 2023, 12:48 IST
കൊച്ചി: (KVARTHA) കളമശ്ശേരി സ്‌ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ബോംബ് സ്ഥാപിച്ചത് ടിഫിന്‍ ബോക്‌സിലല്ലെന്നും ആറ് പ്ലാസ്റ്റിക് കവറുകളിലായി ആറിടത്താണ് സ്ഥാപിച്ചതെന്നുമാണ് ഡൊമിനിക് മൊഴി നല്‍കിയത്. യൂട്യൂബ് നോക്കിയാണ് നിര്‍മാണം പഠിച്ചത്. തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ നിന്ന് വാങ്ങിയ വീര്യമേറിയ കരിമരുന്നും പെട്രോളുമാണ് ബോംബ് നിര്‍മാണത്തിന് ഉപയോഗിച്ചത്.
ആലുവക്കടുത്തുള്ള തറവാട്ടു വീട്ടില്‍ വെച്ച് ബോംബ് നിര്‍മിച്ച ശേഷം കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു. രാവിലെ ഏഴുമണിയോടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയ മാര്‍ടിന്‍ മുന്‍നിരയില്‍ ആറിടത്തായി ബോബുകള്‍ സ്ഥാപിച്ചു.
ആലുവക്കടുത്തുള്ള തറവാട്ടു വീട്ടില്‍ വെച്ച് ബോംബ് നിര്‍മിച്ച ശേഷം കളമശ്ശേരിയിലേക്ക് പോകുകയായിരുന്നു. രാവിലെ ഏഴുമണിയോടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിയ മാര്‍ടിന്‍ മുന്‍നിരയില്‍ ആറിടത്തായി ബോബുകള്‍ സ്ഥാപിച്ചു.
പിന്‍നിരയില്‍ ഇരുന്ന പ്രതി സ്‌ഫോടന ദൃശ്യം മൊബൈലില്‍ പകര്‍ത്തിയെന്നും മൊഴി നല്‍കി. ബാറ്ററിയോട് ചേര്‍ത്തുവെച്ച വീര്യമേറിയ കരിമരുന്ന് ഉപയോഗിച്ചാണ് സ്‌ഫോടനം ഉണ്ടാക്കിയത്. എട്ടു ലിറ്റര്‍ പെട്രോളാണ് കൃത്യത്തിനായി ഉപയോഗിച്ചത് എന്നും മാര്‍ടിന്‍ പൊലീസിനോട് പറഞ്ഞു. പെട്രോള്‍ നിറച്ച പ്ലാസ്റ്റിക് ബാഗില്‍ റിമോട് ഘടിപ്പിച്ചു. സ്‌ഫോടനത്തിനായി 50 ഗുണ്ടുകള്‍ ഉപയോഗിച്ചെന്നും മാര്‍ടിന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
അതേസമയം, കളമശ്ശേരിയില്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബോംബ് സ്‌ഫോടനത്തില്‍ 90 ശതമാനം പരുക്കേറ്റ 12കാരിയായ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ മരിച്ചു. രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനില്‍ ഞായറാഴ്ച രാവിലെയാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട ദുരൂഹതക്കും തിരച്ചിലുകള്‍ക്കുമൊടുവില്‍ സ്വയം കുറ്റമേറ്റ് തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ഹാജരായ എറണാകുളം തമ്മനത്ത് താമസിക്കുന്ന ഡൊമിനിക് മാര്‍ടിനാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഭവത്തില്‍ 61 പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ ലിബിന (12), പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍വീട്ടില്‍ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ വാടകക്ക് താമസിക്കുന്ന കുളത്തിങ്കല്‍ കുമാരി (53) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് ഉഗ്രസ്‌ഫോടനത്തോടെ നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.
95 ശതമാനം പൊള്ളലേറ്റ് എറണാകുളം ഗവ. മെഡികല്‍ കോളജില്‍ ചികിത്സയിലായിരുന്ന ലിബിനയുടെ മരണം തിങ്കളാഴ്ച പുലര്‍ചെ 12.40നായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇതേ ആശുപത്രിയില്‍ കുമാരി മരിച്ചത്. ലിയോണ സംഭവസ്ഥലത്തും മരിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള യഹോവ സാക്ഷികളുടെ വാര്‍ഷിക കണ്‍വെന്‍ഷനാണ് കളമശ്ശേരി മെഡികല്‍ കോളജിനടുത്ത സംറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.
വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ സമാപന ദിനമായിരുന്ന ഞായറാഴ്ച രാവിലെ പ്രാര്‍ഥന തുടങ്ങി അല്‍പസമയത്തിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.ആളുകള്‍ തിങ്ങിനിറഞ്ഞ ഹാളിന്റെ മധ്യഭാഗത്ത്, വേദിയില്‍നിന്ന് അഞ്ചുമീറ്റര്‍ മാറിയാണ് ഒന്നിനുപിറകെ ഒന്നായി മൂന്ന് പൊട്ടിത്തെറികളുണ്ടായത്. ആദ്യ സ്‌ഫോടനത്തിനൊപ്പം തീഗോളം മുകളിലേക്ക് ഉയര്‍ന്ന് താഴേക്ക് പതിച്ചു.
തീ പടര്‍ന്നതോടെ സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഇറങ്ങി ഓടുകയായിരുന്നു. മരിച്ച സ്ത്രീയുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും ശരീരത്തിലേക്ക് തീ കത്തിപ്പടര്‍ന്നു. പരുക്കേറ്റവരെ ആംബുലന്‍സുകളില്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പരുിക്കേറ്റവര്‍ മെഡികല്‍ കോളജിന് പുറമെ ആലുവ രാജഗിരി, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കാക്കനാട് സണ്‍റൈസ് ആശുപത്രികളിലാണുള്ളത്.
Keywords: Kalamassery blasts: 'He was planning crime for some time', says police, Kochi, News, Dominic Martin, Kalamassery Blast, Statement, Police, Petrol, Dead, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.