കോതമംഗലം: (www.kvartha.com 21.04.2014) പെസഹദിനത്തില്‍ കറുകടം മാവിന്‍ചുവട്ടില്‍ വെച്ചുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ട ബജ്റംഗ്ദള്‍ പ്രവര്‍ത്തകനും കറുകടം പുളിക്കല്‍ സുബ്രഹ്മണ്യന്റെ മകനുമായ കലേഷിന്റെ (35)കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗണ്ടാസംഘങ്ങളായ അഞ്ചു പ്രതികളെയും കോടതി റിമാന്‍ഡു ചെയ്തു.
കോതമംഗലം വെണ്ടുവഴി സ്വദേശി പുത്തന്‍പുരയ്ക്കല്‍ അന്‍വര്‍(25), അന്‍വറിന്റെ ബന്ധുക്കളും ഇരട്ടസഹോദരങ്ങളുമായ കറുകടം പുത്തന്‍പുരക്കല്‍ സബ്ജാന്‍(19), ഷാജഹാന്(19), ഇവരുടെ സുഹൃത്ത് ഇളമനയില്‍ അഖില്‍(ചളുക്ക് 19), കറുകടം മൂലംകുഴി അലക്സ്(കണ്ണന് 23) എന്നിവരെ കോതമംഗലം സി.ഐ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്കുളത്തെ കൊക്കോ തോട്ടത്തിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പിടികൂടിയത്.
കസ്റ്റഡിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും മണല്‍മാഫിയ തലവനും ന്യൂനപക്ഷ മോര്‍ച്ച ജില്ലാതല നേതാവുമായ കറുകടം സ്വദേശി റെജിയും, പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുള്പെടെയുള്ള അഞ്ചുപേര്‍ കൂടി പ്രതികളാണെന്ന് കേസന്വേഷണത്തിനു നേതൃത്വം നല്കിയ സിഐ: ജി.ഡി. വിജയകുമാര്‍ പറഞ്ഞു. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര് കേസില്‍ ഇനിയും ഉള്പെടാന് സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു.
കറുകടം മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഗുണ്ടാ- മണല്‍മാഫിയ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ് കലേഷ് കൊല്ലപ്പെടാനുള്ള കാരണം. മൂവാറ്റുപുഴ കോതമംഗലം റൂട്ടിലെ പാടശേഖരം മണ്ണിട്ട് നികത്തുന്നതിന് കരാര്‍ ഉറപ്പിച്ച കറുകടം റെജിക്കെതിരെ കലേഷ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് കൊലപാതകത്തിന് കാരണമാവുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
റെജിയുടെ ഗുണ്ടാസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കലേഷിനെ മാഫിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തിരിമറിയുടെ പേരില്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ബജ്റംഗ്ദള്‍ എന്ന സംഘടനയില്‍ അംഗമായ കലേഷ് കറുകടം കേന്ദ്രീകരിച്ച് റെജിയുടെ സംഘത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഇവര്‍ തമ്മിലുള്ള സംഘട്ടനം പതിവായിരുന്നു. ഇതിനെതിരെ സ്റ്റേഷനില്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. പാടം നികത്തുന്നതിനെതിരെയുള്ള നീക്കത്തില്‍നിന്ന് പിന്മാറാന് കലേഷിന് ലക്ഷക്കണക്കിന് രൂപ വാഗ്ദാനം നല്‍കിയെങ്കിലും അതിന് തയാറായില്ല.
ഇതേച്ചൊല്ലി പെസഹദിനത്തില്‍ കറുകടം മാവിന്‍ചുവടില്‍ വെച്ച് അന്‍വറിന്റെ ബന്ധുക്കളായ ഇരട്ട സഹോദരങ്ങളും കലേഷും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. പ്രദേശത്തെ കടയുടെ താഴില്‍ മണ്ണിട്ടത് ഇരട്ട സഹോദരങ്ങളാണെന്ന് കലേഷ് പ്രചരിപ്പിച്ചിരുന്നു. ഇതേച്ചൊല്ലിയാണ് വാക്കേറ്റം നടന്നത്.
വാക്കേറ്റത്തിനിടെ സുഹൃത്ത് കണ്ണന്റെ ബൈക്കിലെത്തിയ അന്‍വര്‍ ബൈക്കിന്റെ ക്രാഷ്ഗാര്‍ഡ് ഉപയോഗിച്ച് കലേഷിന്റെ തലക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്നും രക്ഷപ്പെട്ട് മൂവാറ്റുപുഴയിലെത്തിയ അന്‍വറും കണ്ണനും സുഹൃത്ത് മിര്‍ഷിദ് ഏര്‍പ്പാടാക്കിയ റെന്റ് എ കാറില്‍ മാങ്കുളത്തേക്ക് രക്ഷപ്പെട്ടു. ഇവരെ മാങ്കുളത്തെത്തിച്ച ഷമീര്‍, മാങ്കുളത്ത് ഒളിയിടം ഒരുക്കിയ അഭിലാഷ് എന്നിവരും കേസില്‍ പ്രതികളാണ്.
പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.പി സതീഷ്
ബിനോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ആന്റണി തോമസിന്റെ നേതൃത്വത്തില്‍ കോതമംഗലം സി.ഐ ജി.ഡി. വിജയകുമാര്‍, എസ്.ഐമാരായ സിബി മാത്യു, രാജു മാധവന്, ഉണ്ണികൃഷ്ണന്, മോഹനന് എന്നിവരുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സ്ക്വാഡായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സിജോ, സിബി, ബിനു എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അഞ്ച് വയസുകാരിക്ക് ക്രൂര പീഡനം; മാതാവ് അറസ്റ്റില്‍, രണ്ടാനച്ഛന് ഒളിവില്‍
Keywords: Kalesh Murder case, Kothamangalam, Police, Remanded, Court, Custody, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.