Accidental Death | ദേശീയപാതയില്‍ സ്‌കൂടറില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു, മകള്‍ക്ക് പരുക്ക്
Aug 8, 2023, 14:23 IST
തിരുവനന്തപുരം: (www.kvartha.com) ദേശീയപാതയില്‍ സ്‌കൂടറില്‍ പൊലീസ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ഗൃഹനാഥന്‍ മരിച്ചു, മകള്‍ക്ക് പരുക്ക്. ദേശീയപാതയില്‍ കല്ലമ്പലം തട്ടുപാലത്തിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം.
കടമ്പാട്ടുകോണം വെട്ടിയറ എസ് എസ് ഭവനില്‍ ശ്രീധരന്‍(73)ആണ് മരിച്ചത്. മകള്‍ ഉണ്ണിമായയ്ക്ക്(24) തോളിനാണ് പരുക്കേറ്റത്. ആലപ്പുഴ ഏ ആര്‍ കാംപിലെ വാഹനമാണ് ഉണ്ണിമായ ഓടിച്ച സ്‌കൂടറില്‍ ഇടിച്ചത്. ഉടന്‍തന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീധരനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: Kallambalam: 73 Year Old Died As Police Jeep Hits Scooter, Thiruvananthapuram, News, Accidental Death, Injury, Hospitalized, Dead Body, Police, Sreedharan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.