Arrested | 'പരിശോധനയ്ക്കിടെ ഭയന്ന് കൈവശമുണ്ടായിരുന്ന എം ഡി എം എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു'; യുവാവിനെ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്ത് പൊലീസ് സംഘം

 


കല്‍പറ്റ: (www.kvartha.com) പരിശോധനയ്ക്കിടെ ഭയന്ന് കൈവശമുണ്ടായിരുന്ന അതിമാരക മയക്കുമരുന്നായ എം ഡി എം എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവാവിനെ കയ്യോടെ പിടികൂടി പൊലീസ്. കോഴിക്കോട് സ്വദേശി ശഫീഖാണ് (37) പിടിയിലായത്.

Arrested | 'പരിശോധനയ്ക്കിടെ ഭയന്ന് കൈവശമുണ്ടായിരുന്ന എം ഡി എം എ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു'; യുവാവിനെ കയ്യോടെ പിടികൂടി അറസ്റ്റ് ചെയ്ത് പൊലീസ് സംഘം

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


കല്‍പറ്റ നഗരത്തിലെ എമിലി-ഭജനമഠം റോഡില്‍ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസിനെ കണ്ട് പരിഭ്രമിച്ച് കൈയിലുണ്ടായിരുന്ന മയക്കുമരുന്ന് വലിച്ചെറിഞ്ഞ് ശഫീഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. വലിച്ചെറിഞ്ഞ വസ്തു കണ്ടെത്തി നടത്തിയ പരിശോധനയിലാണ് എംഡിഎംഎയാണെന്ന് സ്ഥിരീകരിച്ചത്.

46.9 ഗ്രാം എംഡിഎംഎയും 29 (17.5 gm) മയക്കുമരുന്ന് ഗുളികളുമാണ് കണ്ടെത്തിയത്. പ്രതി ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കല്‍പറ്റ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പിഎല്‍ ഷൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ എസ് ഐ ബിജു ആന്റണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജെയ്സന്‍, മുബാറക്, സഖില്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ലിന്‍രാജ്, മനോജ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Keywords: Kalpetta: Man arrested with MDMA, Wayanadu, News, Drugs, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia