ചാന്‍സെലര്‍ പദവിയില്‍ നിന്ന് മാറ്റാനുള്ള സാഹചര്യം ഗവര്‍ണറായിട്ട് ഉണ്ടാക്കരുതെന്ന് മാധ്യമങ്ങളോട് കാനം രാജേന്ദ്രന്
Dec 13, 2021, 14:11 IST
കൊച്ചി: (www.kvartha.com 13.12.2021) സര്‍വകലാശാലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഎം, സിപിഐ നേതാക്കള്‍. ഗവര്‍ണറുടെ നിലപാട് ദുരൂഹമാണെന്നായിരുന്നു സി പി എം സംസ്ഥാന സെക്രടെറി കോടിയേരി ബാലകൃഷ്ണന് മാധ്യങ്ങളോട് പ്രതികരിച്ചത്.
ആശയവിനിമയത്തില്‍ ഗവര്‍ണര്‍ മാന്യത പുലര്‍ത്തണം. എന്നാല്‍ ഗവര്‍ണര്‍ അത് ലംഘിച്ചു. ചാന്‍സെലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍കാരിന് ആലോചനയില്ല. പക്ഷേ, അതിന് നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നും വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് മേല്‍ സര്‍കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതെല്ലാം ചര്‍ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സെലര്‍ എന്ന പദവിയും അദ്ദേഹത്തിന് നല്കിയിട്ടുള്ളതാണ്. അത് അദ്ദേഹം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ സര്‍കാര്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണെന്നും കോടിയേരി പ്രതികരിച്ചു.
നിയമനത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, സമ്മര്‍ദത്തിന് വഴങ്ങിയെന്ന് ഒരു ഗവര്‍ണര്‍ പറയുന്നത് ശരിയല്ലല്ലോ, വിവേചനാധികാരമുള്ള ആളാണ് ഗവര്‍ണര്‍. ചാന്‍സെലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്. ഗവര്‍ണര്‍ തന്നെ ആ പദവിയില്‍ തുടരണമെന്നാണ് സര്‍കാരിന്റെ നിലപാടെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചാന്‍സെലര്‍ക്ക് എല്ലാ അധികാരവും നല്‍കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഗവര്‍ണര്‍ക്കെതിരേ കടുത്ത ഭാഷയിലായിരുന്നു സി പി ഐ സംസ്ഥാന സെക്രടെറി കാനം രാജേന്ദ്രന്റെ പ്രതികരണം. ചാന്‍സെലര്‍ പദവിയില്‍നിന്ന് മാറ്റാനുള്ള സാഹചര്യം ഗവര്‍ണറായിട്ട് ഉണ്ടാക്കരുതെന്നായിരുന്നു കാനത്തിന്റെ വാക്കുകള്‍.
ആശയവിനിമയത്തില്‍ ഗവര്‍ണര്‍ മാന്യത പുലര്‍ത്തണം. എന്നാല്‍ ഗവര്‍ണര്‍ അത് ലംഘിച്ചു. ചാന്‍സെലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റാന്‍ സര്‍കാരിന് ആലോചനയില്ല. പക്ഷേ, അതിന് നിര്‍ബന്ധിക്കരുതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തീരുമാനമെടുക്കേണ്ട ആളല്ല ഗവര്‍ണറെന്നും വിവേചനാധികാരമുള്ള ഗവര്‍ണര്‍ ഒപ്പിട്ട ശേഷം അത് മാറ്റിപ്പറയുന്നത് ദുരൂഹമാണെന്നും കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണര്‍ക്ക് മേല്‍ സര്‍കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും പ്രശ്നങ്ങള്‍ ചര്‍ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതെല്ലാം ചര്‍ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. ഗവര്‍ണര്‍ ഭരണഘടനാ പദവിയിലിരിക്കുന്ന മഹദ് വ്യക്തിയാണ്. ചാന്‍സെലര്‍ എന്ന പദവിയും അദ്ദേഹത്തിന് നല്കിയിട്ടുള്ളതാണ്. അത് അദ്ദേഹം ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ സര്‍കാര്‍ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണെന്നും കോടിയേരി പ്രതികരിച്ചു.
നിയമനത്തിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല, സമ്മര്‍ദത്തിന് വഴങ്ങിയെന്ന് ഒരു ഗവര്‍ണര്‍ പറയുന്നത് ശരിയല്ലല്ലോ, വിവേചനാധികാരമുള്ള ആളാണ് ഗവര്‍ണര്‍. ചാന്‍സെലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയതാണ്. ഗവര്‍ണര്‍ തന്നെ ആ പദവിയില്‍ തുടരണമെന്നാണ് സര്‍കാരിന്റെ നിലപാടെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ചാന്‍സെലര്‍ക്ക് എല്ലാ അധികാരവും നല്‍കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Keywords: Kanam Rajendran Criticized Governor, Kochi, News, Politics, Criticism, Governor, Media, CPM, Kodiyeri Balakrishnan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.