Expelled | കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി; വീട്ടിലെ ഇഡി പരിശോധന 27 മണിക്കൂര്‍ പിന്നിട്ടു
Nov 9, 2023, 10:51 IST
തിരുവനന്തപുരം: (KVARTHA) സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവും നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റി കണ്‍വീനറുമായ എന്‍ ഭാസുരാംഗനെ സിപിഐ പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി സിപിഐ ജില്ല സെക്രടറി അറിയിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂടീവിലാണ് ഇതുസംബന്ധിച്ച തീരുമാനം. കടുത്ത നടപടിക്ക് സംസ്ഥാന നേതൃത്വവും നിര്‍ദേശിച്ചിരുന്നു.
അതിനിടെ, ഭാസുരാംഗന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധന 27 മണിക്കൂര്‍ പിന്നിട്ടു. റെയ്ഡിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാസുരാംഗനെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഭാസുരാംഗന്‍ ഇഡി കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ബുധനാഴ്ച പുലര്‍ചെയാണ് ഭാസുരാംഗന്റെയും സെക്രടറിമാരുടെയും വീടുകളില്‍ ഉള്‍പെടെ ഏഴിടത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന തുടങ്ങിയത്. എന്‍ ഭാസുരാംഗന്‍, മുന്‍ സെക്രടറിമാരായ എസ് ശാന്തകുമാരി, എം രാജേന്ദ്രന്‍, കെ മോഹനചന്ദ്ര കുമാര്‍, മാനേജര്‍ എസ് ശ്രീഗാര്‍, അപ്രൈസര്‍ കെ അനില്‍കുമാര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന.
അനധികൃതമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി, മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികള്‍ വായ്പ നല്‍കി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. 173 കോടി രൂപ നിക്ഷേപകര്‍ക്കു നല്‍കാനുണ്ട്. 69 കോടി രൂപ മാത്രമാണ് വായ്പയിനത്തില്‍ കുടിശികയായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇഡി അന്വേഷണം നേരിടുന്നത്.

Keywords: Kandala Coop Bank fraud: CPI expels N Bhasurangan amid ED raid, Thiruvananthapuram, News, Politics, CPI, Kandala Coop Bank Fraud, Expelled, N Bhasurangan, ED Raid, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.