കോളേജില്‍ പഠിക്കുന്നതുവരെ ആര് എസ് എസുകാരനായിരുന്ന താന്‍ റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ട്; പിന്നീട് പ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്ന കാരണവുമായി കണ്ണന് ഗോപിനാഥന്
Jan 23, 2020, 10:39 IST
തിരുവനന്തപുരം: (www.kvartha.com 23.01.2020) രാജിവച്ച ഐ എ എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് കോളേജില്‍ പഠിക്കുന്നതുവരെ ആര് എസ്എസുകാരനായിരുന്നുവെന്ന് അദ്ദേഹം. താന്‍ കോളേജില്‍ പഠിക്കുന്നതു വരെ ആര് എസ് എസ് പ്രവര്‍ത്തകനായിരുന്നുവെന്നും സ്ഥിരമായി ശാഖയില്‍ പോയിരുന്നു. ഒരിക്കല്‍ ആര് എസ് എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചറിവ് വന്നതോടെയാണ് ആര് എസ് എസില്‍ നിന്ന് വിട്ടുപോന്നത്. അവരുടേ ദേശ സങ്കല്പം വേറെയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസില്‍നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന് ഗോപിനാഥന് രാജിവെക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ പൊലീസ് പലതവണ കസ്റ്റഡിയില്‍ എടുത്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
തിരിച്ചറിവ് വന്നതോടെയാണ് ആര് എസ് എസില്‍ നിന്ന് വിട്ടുപോന്നത്. അവരുടേ ദേശ സങ്കല്പം വേറെയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസില്‍നിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാല്‍ ഇപ്പോള്‍ വളരെയധികം പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു.
കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന കണ്ണന് ഗോപിനാഥന് രാജിവെക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തെ പൊലീസ് പലതവണ കസ്റ്റഡിയില്‍ എടുത്തിരുന്നു.
Keywords: News, Kerala, Thiruvananthapuram, IAS Officer, Resigned, RSS, Kashmir, Police, Custody, Kannan Gopinathan with the Reason to Quit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.