Arrested | കണ്ണൂരില്‍ കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ യുമായി 2 യുവാക്കള്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com) കാറില്‍ കടത്തുകയായിരുന്ന മാരക സിന്തറ്റിക്ക് ലഹരി മരുന്നായ എം ഡി എം എയുമായി രണ്ടു പേരെ ഹൈവേ പൊലീസിന്റെ സഹായത്തോടെ ടൗണ്‍ പൊലീസ് പിടികൂടി. 
    
Arrested | കണ്ണൂരില്‍ കാറില്‍ കടത്തുകയായിരുന്ന എം ഡി എം എ യുമായി 2 യുവാക്കള്‍ അറസ്റ്റില്‍

നാറാത്ത് സ്വദേശികളായ ടി പി മുഹമ്മദ് ഇബ്രാഹിം (29), പികെ മുഹമ്മദ് അലി (29) എന്നിവരെയാണ് ടൗണ്‍ സ്റ്റേഷന്‍ എസ് ഐ സി എച് നസീബിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ 8.20 ന് കണ്ണൂരില്‍ വെച്ചാണ് ലഹരി കടത്ത് സംഘം പിടിയിലായത്. പ്രതികളില്‍ നിന്ന് 35 ഗ്രാം മാരക ലഹരിമരുന്നായ എം ഡി എം എ പൊലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കെ.എല്‍.13. എ.ക്യു.838 നമ്പര്‍ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തതിനുശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kannur: 2 youths arrested with MDMA, Kannur, News, Police, Arrested, Drugs, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia