Arrested | കണ്ണൂരില്‍ ഗുഡ്സ് ഓടോ റിക്ഷയില്‍ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ 3 യുവാക്കള്‍ അറസ്റ്റില്‍

 


കണ്ണൂര്‍:(KVARTHA) ഗുഡ്സ് ഓടോ റിക്ഷയില്‍ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വീട്ടുപറമ്പില്‍ നിന്നും ചന്ദനം മുറിച്ചു കടത്തുകയായിരുന്ന യുവാക്കളെ എടക്കാട് പൊലീസ് ആണ് പിടികൂടിയത്. എടക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാവിലായി മുണ്ടയോട് സൗപര്‍ണിക റോഡില്‍ വെച്ചാണ് ചൊവ്വാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ യുവാക്കള്‍ പിടിയിലായത്.

Arrested | കണ്ണൂരില്‍ ഗുഡ്സ് ഓടോ റിക്ഷയില്‍ ചന്ദനമരം മുറിച്ചു കടത്തുന്നതിനിടെ 3 യുവാക്കള്‍ അറസ്റ്റില്‍

വാഹന പരിശോധനയിലാണ് പിടിവീണത്. പി വൈഷ്ണവ് (25), എംടി രഹിന്‍ (32), പി ശിവന്‍(25) എന്നിവരുടെ അറസ്റ്റു രേഖപ്പെടുത്തി. ഗുഡ്സ് ഓടോ റിക്ഷയില്‍ നിന്നും രണ്ടു ചന്ദന തടികളും ഇവ മുറിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. വാഹനവും തൊണ്ടിമുതലും എടക്കാട് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.

എടക്കാട് പൊലീസ് സ്റ്റേഷന്‍ എ എസ് ഐ സുജിത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ അജേഷ് രാജ്, സിപിഒ ഷിജു, കെ എച് ജി ദിനേശന്‍ എന്നിവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.

Keywords:  Kannur: 3 youths arrested while smuggling sandalwood logs in a goods auto-rickshaw, Kannur, News, Police, Arrested, Sandalwood, Smuggling, Inspection, Vehicles, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia