Diesel Seized | അനധികൃതമായി കടത്താന്‍ ശ്രമം; 5800 ലിറ്റര്‍ ഡീസല്‍ രഹസ്യവിവരത്തെ തുടര്‍ന്ന് പള്ളൂര്‍ പൊലീസ് പിടികൂടി
Jan 11, 2024, 17:16 IST
കണ്ണൂര്‍: (KVARTHA) പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പംപില്‍ നിന്നും അനധികൃതമായി കടത്താന്‍ ശ്രമിച്ച ഡീസല്‍ പള്ളൂര്‍ പൊലീസ് പിടികൂടി പിടികൂടി.
ടിപര്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 5800 ലിറ്റര്‍ ഡീസലാണ് പിടികൂടിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള രഹസ്യാന്വേഷണ വിഭാഗം പള്ളൂര്‍ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കുടുക്കിയത്.
വാഹനത്തെ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കി ചൊക്ലി സ്റ്റേഷന്‍ അതിര്‍ത്തിക്ക് സമീപം പള്ളൂര്‍ സ്റ്റേഷന്റെ പരിധിയിലുള്ള ആളില്ലാത്ത പറമ്പിലേക്ക് വാഹനം ഓടിച്ചു കയറ്റി ഡ്രൈവറും കൂടെയുണ്ടായിരുന്നയാളും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും വാഹനവും ഡീസലും കസ്റ്റഡിയിലെടുക്കുകയും കേസ് രെജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
ടിപര്‍ ലോറിയില്‍ പ്രത്യേക രീതിയില്‍ സജ്ജീകരിച്ച 1000 ലിറ്ററിന്റെ മൂന്ന് വലിയ സ്‌ക്വയര്‍ ബാരലിലും 200 ലിറ്ററിന്റെ 14 വലിയ പ്ലാസ്റ്റിക് കാനിലുമായാണ് ഡീസല്‍ കടത്താന്‍ ശ്രമിച്ചത്. പ്രതികള്‍ക്കായി പള്ളൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മൂലക്കടവ് പള്ളൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പംപുകളില്‍ നിന്നും രാത്രി കലങ്ങളിലും പുലര്‍ച്ചെയും ഡീസല്‍ അനധികൃതമായി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് നികുതി വെട്ടിച്ച് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ജില്ലയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News, Kerala, Kerala-News, Police-News, Local-News, Regional-News, Palloor Police, Mahe, Puducherry News, Kannur News, Diesel, Seized, 5800 Liters, illegal, Imported, Kannur: 5,800 liters of illegally imported diesel seized.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.