Kannur Airport | 'വിമാനത്താവളം ഉദ്ഘാടനം ചെയ്തിട്ട് അഞ്ച് വര്‍ഷം, കണ്ണൂരിലെ വികസന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തത് തികച്ചും നിരാശജനകം'; എഐവൈഎഫ് സര്‍വകക്ഷി സെമിനാര്‍ നടത്തും
Oct 25, 2023, 16:03 IST
കണ്ണൂര്‍: (KVARTHA) വിമാനത്താവളത്തെ തകര്‍ക്കരുത്, കണ്ണൂരിന്റെ വികസനം തടയരുത് എന്ന മുദ്രാവാക്യവുമായി എഐവൈഎഫ് സെമിനാര്‍ ഒക്ടോബര്‍ 27ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹോളിൽ നടത്തുമെന്ന് ജില്ലാ ഭാരവാഹികള്‍. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തിട്ട് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്, കണ്ണൂരിലെ വികസന പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയാത്തത് തികച്ചും നിരാശജനകമാണ്. അഭ്യസ്തവിദ്യരായ യുവജനങ്ങളെ സംബന്ധിച്ചിടുത്തോളം വലിയ പ്രതീക്ഷയും സ്വപ്നവുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പോയന്റ് ഓഫ് കോള്‍ പദവി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ സംഘടന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി 27ന് വൈകുന്നേരം നാല് മണിക്ക് കണ്ണൂര്‍ യോഗശാല റോഡിലെ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ സെമിനാര്‍ നടക്കും.
അഡ്വ. പി സന്തോഷ് കുമാര്‍ എംപി, സി പി സന്തോഷ് കുമാര്‍, വി കെ സുരേഷ് ബാബു, കെ വി രജീഷ് (എഐവൈഎഫ്), പി എം അഖില്‍ (ഡിവൈഎഫ്‌ഐ), റിജില്‍ മാക്കുറ്റി (യൂത് കോണ്‍ഗ്രസ്), സി കെ മുഹമ്മദ് അലി (യൂത് ലീഗ്), അഡ്വ. ജിതിന്‍ രഘുനാഥ് (യുവമോര്‍ച്ച), വി പി യദുകൃഷ്ണ (എല്‍വൈജെഡി), സന്തോഷ് കാല (യൂത് കോണ്‍ഗ്രസ് എസ്), രാജന്‍ തറയത്ത്, പി വിജയന്‍ (വ്യാപാരി വ്യവസായി സമിതി), ടി കെ രമേഷ് കുമാര്‍ (ചേംബര്‍ ഓഫ് കൊമേഴ്‌സ്), കുഞ്ഞിലത്ത് ലക്ഷ്മണന്‍ പ്രവാസി ഫെഡറേഷന്‍) പ്രശാന്ത് കാട്ടാമ്പള്ളി (കേരള പ്രവാസി സംഘം), പി അജികുമാര്‍ (ജോ. സെക്രടറി യുവ കലാ സാഹിതി യുഎഇ), ഉമര്‍ അരി പാമ്പ്ര (ഗ്ലോബല്‍ കെഎംസിസി) എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ വി രജീഷ്, കെ വി സാഗര്‍, കെ ആര്‍ ചന്ദ്രകാന്ത്, കെ വി പ്രശോഭ് എന്നിവര്‍ പങ്കെടുത്തു
Keywords: Kannur, News, Kerala, Politics, Party, Kannur Airport, Press Conference, Seminar, AIYF, Airport, Development, Kannur Airport: AIYF will conduct seminar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.