Inauguration | എകെപിസിടിഎ സംസ്ഥാന സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും
May 10, 2023, 19:05 IST
കണ്ണൂര്‍: (www.kvartha.com) എകെപിസിടിഎ സംസ്ഥാന സമ്മേളനം മെയ് 12 മുതല്‍ 14 വരെ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ വി സുമേഷ് എംഎല്‍എ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് സംസ്ഥാന പ്രവര്‍ത്തക സമിതി, സംസ്ഥാന കമിറ്റി യോഗങ്ങള്‍ ചേരും.
13 ന് രാവിലെ 9.30 ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11.15 മണിക്ക് വിദ്യാഭ്യാസ സമ്മേളനം ഡോ. ആര്‍ ബിന്ദുവും, രണ്ടു മണിക്ക് യാത്രയയപ്പ് സമ്മേളനം മുന്‍ മന്ത്രി എ കെ ബാലനും ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലു മണിക്ക് കണ്ണൂര്‍ നഗരത്തില്‍ പ്രകടനം നടക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 14 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ ഡോ. സി പത്മനാഭന്‍, എ നിശാന്ത്, ഡോ. കെ എസ് സുരേഷ് കുമാര്‍ പി സോന എന്നിവരും പങ്കെടുത്തു.
Keywords: Kannur, News, Kerala, AKPCTA, State Conference, Inauguration, Minister, KN Balagopal, Kannur: AKPCTA State Conference will be inaugurated by Minister KN Balagopal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.