ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി

 


കണ്ണൂര്‍: (www.kvartha.com 29.11.2019) ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 286 താരങ്ങളും ഒഫീഷ്യലുകളുമടക്കം 600ഓളം പേരാണ് പങ്കെടുക്കുക.

തെലുങ്കാനയിലെ ടീമുകള്‍, റെയില്‍വേ, സര്‍വീസസ്, ഹരിയാന ടീമുകള്‍ നാളെ കണ്ണൂരിലെത്തും. ശനിയാഴ്ച വൈകീട്ട് ബോക്സിംഗിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര നടക്കും. ടൗണ്‍ സ്‌ക്വയറില്‍ വിളംബര ഘോഷയാത്ര സമാപിക്കുന്നതോടെ ഗായത്രി അശോകന്റെ ഗസല്‍ സന്ധ്യയും കാണികള്‍ക്ക് വിരുന്നൊരുക്കും.

നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ സംബന്ധിക്കും. ബോക്സിംഗ് അവസാനിക്കുന്ന ദിവസം വരെ ഓരോ ദിവസവും വൈകീട്ട് അഞ്ചുമണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കലാപരിപാടികള്‍ നടക്കും. രണ്ട് റിംഗുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

ദേശീയ വനിതാ ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കാന്‍ കണ്ണൂര്‍ ഒരുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Women, Boxing, Railway, Services, Haryana, Kannur all set to host the National Women's Boxing championship
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia