Aster MIMS | കടല ശ്വാസനാളത്തിൽ കുടുങ്ങി; ഗുരുതരാവസ്ഥയിലായ ഒന്നര വയസുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

 
Kannur Aster Mims
Kannur Aster Mims


പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പിയാണ് ഉപയോഗപ്പെടുത്തിയത്

കണ്ണൂര്‍: (KVARTHA) കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് പുതുജീവൻ നൽകി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം എടുക്കാനാകാതെ കാര്‍ഡിയാക് അറസ്റ്റിന് സമാനമായ സാഹചര്യത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചേര്‍ന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും ഓക്‌സിജന്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. 

Aster Mims

ഈ അവസ്ഥയില്‍ അടിയന്തരപ്രാധാന്യത്തോടെ കുടുങ്ങിക്കിടക്കുന്ന കടല നീക്കം ചെയ്യല്‍ മാത്രമായിരുന്നു പ്രതിവിധി. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഇന്റർവെൻഷണൽ പള്‍മനോലോജി വിഭാഗം ഡോ. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അനസ്തെഷ്യോളജി വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. പ്രശാന്ത്, ഡോ. അവിനാഷ് മുരുഗൻ, ഡോ അരുൺ തോമസ്, ഡോ. പ്രിയ, ഡോ.ജസീം അൻസാരി തുടങ്ങിയവരാടങ്ങുന്ന സംഘം പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി നിര്‍വഹിക്കുകയും സുരക്ഷിതമായി കടല നീക്കം ചെയ്യുകയുമായിരുന്നു. 

aster mims

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞിനെ പൂര്‍ണ ആരോഗ്യവാനായി ഡിസ്ചാര്‍ജ് ചെയ്തു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ആസ്റ്റർ മിംസ് കണ്ണൂർ സി എം എസ് ഡോ. സുപ്രിയ രഞ്ജിത്ത്, ഡി ജി എം ഓപ്പറേഷൻസ് വിവിൻ ജോർജ്, ഡോ. വിഷ്ണു ജി കൃഷ്ണൻ, ഡോ. സുഹാസ്, ഡോ. ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia