Aster MIMS | മറ്റൊരു അംഗീകാരം കൂടി; കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ കേന്ദ്ര സര്‍കാരിന്റെ മെഡികല്‍ ഡിവൈസ് ആഡ്വേഴ്സ് ഇവന്റ് മോണിറ്ററിംഗ് സെന്ററായി തിരഞ്ഞെടുത്തു
Jul 29, 2023, 18:41 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തേടി മറ്റൊരു അംഗീകാരം കൂടി. കേന്ദ്ര സര്‍കാരിന്റെ മെഡികല്‍ ഡിവൈസ് ആഡ്വേഴ്സ് ഇവന്റ് മോണിറ്ററിംഗ് സെന്ററായി (MDMC) കണ്ണൂര്‍ ആസ്റ്റര്‍ മിംസിനെ തിരഞ്ഞെടുത്തു. വൈദ്യശാസ്ത്ര രംഗത്തെ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഉപയോഗിക്കുന്ന മെഡികല്‍ ഉപകരണങ്ങള്‍ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ നിരീക്ഷിക്കുന്നതിനും, പ്രത്യാഘാത സാധ്യതകള്‍ തിരിച്ചറിയുന്നതിനും അതുവഴി അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട കേന്ദ്രസര്‍കാര്‍ സമിതിയാണ് എംഡിഎംസി.
കേന്ദ്ര സര്‍കാരിന്റെ ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഫാര്മകോപീഡിയ കമീഷന്റെ ഭാഗമായാണ് എംഡിഎംസി പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ചികിത്സാ സംവിധാനങ്ങളുടെ നിലവാരവും, ഉപകരണങ്ങളുടെ സാന്നിധ്യവും പരിഗണിച്ചാണ് എംഡിഎംസിയുടെ സെന്ററായി തിരഞ്ഞെടുക്കപ്പെട്ടത്.
മെഡികല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളെ നിരീക്ഷിക്കുക, റിപോര്‍ട് ചെയ്യുക, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ടും അനുബന്ധമായ മറ്റ് കാര്യങ്ങള്‍ ഉള്‍പെടുത്തിയും നിരന്തര പഠന-പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ കൂടി ഇതോടെ കണ്ണൂര്‍ ആസ്റ്റര്‍ മിംസിന് കൈവന്ന് ചേരും. ഇത്തരം സാഹചര്യം ആസ്റ്റര്‍ മിംസിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം കരഗതമാവുന്നതിന് സഹായകമാവും.

Keywords: Kannur Aster MIMS, Central Govt, MDMC, Health, Kerala News, Aster MIMS, Kannur Aster MIMS selected as Central Govt's Medical Device Adverse Event Monitoring Center.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.