Complaint | കണ്ണൂരില്‍ പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) ക്വടേഷന്‍ സംഘങ്ങളുടെ ആക്രമണം. പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചുവെന്ന് പരാതി. കണ്ണൂര്‍ ഫ്രന്റ്സ് ഫാര്‍മ പാര്‍ട്ണര്‍ കെ വി ജാബിറാണ്(36) ആക്രമണത്തിനിരയായത്. 

ബിസിനസ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കീരിയാടുവെച്ച് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി വളപട്ടണം പാലത്തിനു സമീപത്തുനിന്ന് വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.  
കൊളച്ചേരി ഗ്രാമ പഞ്ചായത് പരിധിയിലെ ജുനൈദ് കൊവ്വപ്പാട്ടില്‍, സൈനു എന്നിവരുടെ നേതൃത്വത്തിലാണ് വധശ്രമമെന്ന് പരാതിയില്‍ പറയുന്നു.  

ഇയാളുടെ തലയിലും കാലിലും കത്തിക്കൊണ്ടു കുത്തേറ്റ് പരുക്കേറ്റിട്ടുണ്ട്. ജാബിറിനെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Complaint | കണ്ണൂരില്‍ പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു


Keywords:  News, Kerala-News, Kerala, Crime, Crime-News, Kannur-News, Kannur: Attempt to kill young man by kidnapping on car.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia