Arts Festival | ഓവറോള്‍ കിരീടം കണ്ണൂരിന്; സകലകലയുടെ വര്‍ണക്കൂട്ടൊരുക്കി കെജിഒഎ കലോത്സവം സമാപിച്ചു

 


കണ്ണൂര്‍: (KVARTHA) കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജില്‍ രണ്ടുദിവസമായി സംഘടിപ്പിച്ച കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കലോത്സവം സമാപിച്ചു. ആതിഥേയരായ കണ്ണൂര്‍ ജില്ലയ്ക്കാണ് ഓവറോള്‍ കിരീടം-64 പോയന്റ്. കോഴിക്കോട് 51 പോയന്റുമായി രണ്ടാം സ്ഥാനവും തൃശൂര്‍ 44 പോയന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

കലാപ്രതിഭയായി ജ്വിന്‍സി ആര്‍ ഗോപാലനും (പാലക്കാട്) കലാതിലകമായി ആര്‍ രേഖ (തിരുവന്തപുരം സൗത്) തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിന്റെ പി വി സുകുമാരനാണ് സ്‌കിറ്റില്‍ മികച്ച നടന്‍. മികച്ച നടി മലപ്പുറത്തിന്റെ ഡോ. പി വി ജയശ്രീ. സമാപന സമ്മേളനം മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.  

Arts Festival | ഓവറോള്‍ കിരീടം കണ്ണൂരിന്; സകലകലയുടെ വര്‍ണക്കൂട്ടൊരുക്കി കെജിഒഎ കലോത്സവം സമാപിച്ചു

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസര്‍ അധ്യക്ഷനായി. നടന്‍ ഡോ. റോണി ഡേവിഡ് വിശിഷ്ടാതിഥിയായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി എന്‍ മിനി മാലിന്യമുക്ത നവകേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍, ജനറല്‍ സെക്രടറി ഡോ. എസ് ആര്‍ മോഹന ചന്ദ്രന്‍, ഡോ. ഇ വി സുധീര്‍, ടി ഒ വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords:  Arts Festival, Winner, Kannur District, KGOA, Kannur, News, Kerala, Kannur bags first prize of district KGOA arts festival.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia