Attacked | പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Aug 23, 2023, 17:40 IST
കണ്ണൂര്‍: (www.kvartha.com) പാനൂരിനടുത്ത് വള്ള്യായി കുന്നില്‍വെച്ച് ബി ജെ പി പ്രവര്ത്തകന് വെട്ടേറ്റ സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പത്തായക്കുന്നിലെ ഇരുമ്പന്‍ സജീവന് എന്ന സജീവനാണ് വെട്ടേറ്റത്. ബുധനാഴ്ച ഉച്ചയോടെ ഓടോറിക്ഷയില്‍ എത്തിയ നാലുപേര്‍ ചേര്‍ന്ന് സജീവനെ ആക്രമിച്ചുവെന്നാണ് പരാതി. കാലിന് പരുക്കേറ്റ സജീവനെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പണമിടപാട് സംബന്ധിച്ച വ്യക്തിപരമായ തര്‍ക്കമാണ് കാരണമായതെന്നുമാണ് ലഭിച്ച പ്രാഥമിക വിവരമെന്നും സജീവന്റെ പരാതിയില്‍ കേസന്വേഷണം ഊര്‍ജിതമാക്കിയതായും പാനൂര്‍ പൊലീസ് അറിയിച്ചു.
നേരത്തെ സി പി എം- ബി ജെ പി രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് പാനൂര്‍.
Keywords: News, Kerala, Kerala-News, Crime-News, Police-News, Kannur, Police, Crime, Booked, BJP Worker, Attacked, Panoor, Kannur: BJP worker attacked at Panoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.