Theme Song | കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗ്: തീം സോങ് നടി നിഖില വിമല്‍ പ്രകാശനം ചെയ്തു
May 8, 2023, 16:15 IST
കണ്ണൂര്‍: (www.kvartha.com) പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കാനറാ ബാങ്ക് ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശനം ചെയ്തു. പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ചലച്ചിത നടി നിഖില വിമല്‍ പ്രകാശനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, കാനറാ ബാങ്ക് കണ്ണൂര്‍ റീജണല്‍ ഓഫീസ് എജിഎം എ യു രാജേഷ്, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍. സെക്രടറി കെ വിജേഷ് എന്നിവര്‍ പ്രസംഗിച്ചു.
നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, സെക്രടറി സി അനില്‍ കുമാര്‍, കാനറാ ബാങ്ക് സീനിയര്‍ മാനേജര്‍മാരായ ഇ വി അരുണ്‍കുമാര്‍, പി വി ശബരീനാഥ്, ആര്‍കിടെക്ട് ടി വി മധുകുമാര്‍, ബി പി റഊഫ് തുടങ്ങിയവര്‍ പങ്കെടുത്തു. വിനില്‍ കൃഷ്ണന്‍ പരിപ്പായിയാണ് തീം സോങ് എഡിറ്റിംഗ് നിര്‍വഹിച്ചത്. താനൂര്‍ ബോട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
Keywords: Kannur, News, Kerala, Canara Bank Journalist Volley League, Theme Song, Released, Actress, Nikhila Vimal, Canara Bank Journalist Volley League: Theme Song Released by Actress Nikhila Vimal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.