Collect Evidence | കണ്ണൂരില്‍ ഒരേദിവസം 2 ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ കേസ്; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

 


കണ്ണൂര്‍: (www.kvartha.com) ഒരേ ദിവസം രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയുമായി പൊലീസ് കല്ലേറ് നടത്തിയ പാറക്കണ്ടിയില്‍ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ഓഗസ്റ്റ് 16ന് ഞായറാഴ്ച വൈകുന്നേരം രണ്ട് ട്രെയിനുകള്‍ക്ക് കല്ലെറിഞ്ഞത് മദ്യലഹരിയിലായിരുന്നുവെന്ന്  ഒഡീഷ സ്വദേശിയായ യുവാവ് പൊലീസില്‍ മൊഴി നല്‍കി. 

പൊലീസ് പറയുന്നത്: 10 വര്‍ഷത്തോളമായി കണ്ണൂരില്‍ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സര്‍വേഷാണ് കല്ലെറിഞ്ഞത്. അമിതമായ ബിയല്‍ കഴിച്ചതിന് ശേഷം താന്‍ പാറക്കണ്ടിയിലെ റെയില്‍വെ ട്രാകിന് സമീപം പൊന്തക്കാടുകള്‍ക്കിടയില്‍ കുത്തിയിരുന്നാണ് കല്ലെറിഞ്ഞതെന്ന് ഇയാള്‍ തെളിവെടുപ്പിനിടെ പൊലീസിന് മൊഴി നല്‍കി. താന്‍ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നും അതിനു ശേഷം ഓടിപോവുകയായിരുന്നുവെന്നാണ് ഇയാള്‍ പറഞ്ഞത്. 

Collect Evidence | കണ്ണൂരില്‍ ഒരേദിവസം 2 ട്രെയിനുകള്‍ക്ക് നേരെ കല്ലെറിഞ്ഞ കേസ്; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

എന്നാല്‍ കല്ലെറിഞ്ഞതിന് പ്രത്യേക കാരണമൊന്നുമില്ലെന്നാണ് സര്‍വേഷ് പൊലീസിനോട് പറഞ്ഞത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് ഇയാള്‍ കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. 

Keywords: Kannur, News, Kerala, Police, Accused, Arrest, Crime, Parakandi, Train, Stone Pelting, Accused, Collect Evidence, Sarvesh, Kannur: Case of stone pelting on two trains; Police take accused back to incident place to collect evidence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia