Cheating | ജോലി വാഗ്ദാനം ചെയ്ത് രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെന്ന പരാതി; തളിപ്പറമ്പിലെ കണ്സള്ടന്സി സ്ഥാപന ഉടമകള്‍ക്കെതിരെ വീണ്ടും കേസെടുത്തു
Feb 18, 2023, 20:21 IST
കണ്ണൂര്‍: (www.kvartha.com) ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന സംഭവത്തില്‍ തളിപ്പറമ്പ് ചിറവക്കുള്ള സ്റ്റാര്‍ ഹൈറ്റ് കണ്സള്ടന്സിക്കെതിരെ വീണ്ടും പരാതി. ബെല്‍ജിയത്തിലേക്കോ യുകെയിലേക്കോ വിസ ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 2,25000 രൂപ കൈപ്പറ്റിയശേഷം ഇതുവരെയായിട്ടും വിസ ശരിയാക്കി കൊടുക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതി.
പ്രാപൊയില്‍ സ്വദേശികളായ ഷൈനി എംകെ, കിഷോര്‍ കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Kannur: Cheating Complaint against 3 Members again, Kannur, News, Complaint, Police, Visa, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.