CM Condoled | വിട പറഞ്ഞത് കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തി; പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
Sep 13, 2023, 17:12 IST
കണ്ണൂര്‍: (www.kvartha.com) ബി ജെ പി മുന്‍ സംഘടനാ സംസ്ഥാന ജെനറല്‍ സെക്രടറിയും മുതിര്‍ന്ന നേതാവുമായ പി പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിലെ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രിയുടെ പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലെ ഓഫീസില്‍ നിന്നും പുറത്തിറക്കിയ അനുശോചനകുറിപ്പില്‍ പറഞ്ഞു.
പി പി മുകുന്ദന്റെ വിയോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് ഖാനും അനുശോചിച്ചു. ഭാരതീയ മൂല്യങ്ങളിലുളള അടിയുറച്ച വിശ്വാസം പുലര്‍ത്തിയ നേതാവായിരുന്നു പി പി മുകുന്ദനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നേതൃ ശൈലിയില്‍ ഏറെ സവിശേഷതകളുളള നേതാവായിരുന്നു പി പി മുകുന്ദനെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.